സിൻസിനാറ്റി: അമേരിക്കൻ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി ജയസൂര്യ. 'ഞാൻ മേരിക്കുട്ടി' എന്നചിത്രത്തിലെ പ്രകടനമാണ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയിൽ ജയസൂര്യയെ പുരസ്കാരത്തിന് അർഹമാക്കിയത്. 

 

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങൾ ചിത്രം നേടി. 

 

ഈ നേട്ടം വലിയ ഒരു അംഗീകരമായി കാണുന്നെന്ന് ജയസൂര്യ ഫെയ്സ് ബുക്കിൽ കുറിച്ചു. ഇന്ത്യയിൽ നിന്നും അഞ്ഞൂറോളം സിനിമകളാണ് മേളയിൽ പങ്കെടുത്തത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു.

మరింత సమాచారం తెలుసుకోండి: