ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴയിൽ മരണസംഖ്യ 120 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും, വെള്ളപ്പൊക്കവും തുടരുകയാണ്.

അസമിൽ 33 പേരും ഉത്തർപ്രദേശിൽ 17 പേരും മരിച്ചു. കൂടുതൽ മരണം ബിഹാറിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബിഹാറിൽ 48 ലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. വെള്ളം ഇറങ്ങി തുടങ്ങിയ സ്ഥലങ്ങളിൽ പകർച്ചാവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

ആസാമിൽ 33 ജില്ലകളിലായി 57 ലക്ഷത്തോളം ജനങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. ജൂലൈ 14 വരെ മാത്രം 127 ശതമാനത്തിലധികം മഴ ലഭിച്ചു. 427 ദുരിതാശ്വാസ ക്യാമ്പുകളും 392 ദുരിതാശ്വാസ സാമഗ്രഹികളുടെ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ കേന്ദ്ര സേനയെ എത്തിച്ചു.ജന നങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയതായി കേന്ദ സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തുവരുകയാണ്. 

మరింత సమాచారం తెలుసుకోండి:

abi