അറബിക്കടല്‍ തിളച്ചുമറിയുന്നു. കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂടെന്ന് പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട് എന്നാണ് നിഗമനം.. അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍.ഒ.എ.എ.) നടത്തിയ പഠനത്തിലാണ് ഈ വിവരം. ലോകമൊട്ടാകെ നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ജൂലായ് മാസമാണ് ഈ വര്‍ഷത്തിലേതെന്നും എന്‍.ഒ.എ.എ. പറയുന്നു.കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയത്തില്‍ അറബിക്കടലിലെ ഉയര്‍ന്ന ചൂടിനു പങ്കുണ്ടെന്ന് ഗവേഷകര്‍ സംശയിക്കുന്നു. ചൂടുകൂടുന്നതിനനുസരിച്ച് ബാഷ്പീകരണം കൂടുതല്‍ സംഭവിക്കുന്നത് ശക്തമായ മഴയ്ക്ക് കാരണമാവുംകഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്തുണ്ടായ മേഘങ്ങളുടെ ക്രമാവര്‍ത്തനമാണ് ഇത്തവണ ഉണ്ടായത്. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ സംശയിക്കുന്നു. അറബിക്കടലില്‍ അടുത്തകാലത്തായി ഇടയ്ക്കിടെ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് കാരണവും ചൂട് കൂടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ തുടരുകയാണെങ്കിൽ വരുംവർഷങ്ങളിലും ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായേക്കാമെന്ന് പഠനങ്ങൾ  ചൂണ്ടിക്കാട്ടുന്നു.

మరింత సమాచారం తెలుసుకోండి: