ഇന്ത്യയുടെ പര്യവേക്ഷണപേടകമായ ‘ചന്ദ്രയാൻ-2’ ചന്ദ്രനോട് കൂടുതൽ അടുത്തു. ഞായറാഴ്ച വൈകീട്ട് 6.21-ന് പേടകത്തിലെ പ്രത്യേക യന്ത്രസംവിധാനം 52 സെക്കൻഡ് പ്രവർത്തിപ്പിച്ചാണ് ശാസ്ത്രജ്ഞർ പഥക്രമീകരണം നടത്തിയത്. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം നടക്കുന്ന അഞ്ചാമത്തെ ദിശാക്രമീകരണമാണ് നടന്നത്. 

ഇനി നടക്കേണ്ടത്  ചന്ദ്രനെ ചുറ്റുന്ന ‘ഓർബിറ്ററി’ൽനിന്ന്, ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ‘ലാൻഡറി’നെ വേർപെടുത്തലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-നും 1.45-നും ഇടയിൽ ‘ലാൻഡർ’ വേർപെടും. പിന്നീട് ‘ലാൻഡറി’നെയും ‘ഓർബിറ്ററി’നെയും വെവ്വേറെ നിയന്ത്രിക്കണം. ‘ലാൻഡറി’നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടർന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും. ശനിയാഴ്ച പുലർച്ചെ 1.30-നും 2.30-നുമിടയിൽ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിൽ ‘ലാൻഡറി’നെ ‘സോഫ്റ്റ് ലാൻഡിങ്’ സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം.

మరింత సమాచారం తెలుసుకోండి: