കൊച്ചി∙ തമിഴ്നാട്ടിലേയ്ക്ക് ശ്രീലങ്ക വഴി ലഷ്കർ ഭീകരർ നുഴഞ്ഞു കയറിയെന്ന വിവരത്തെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭീകരർക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീം പൊലീസ് കസ്റ്റഡിയിൽ. അഭിഭാഷകൻ മുഖേന കോടതിയിൽ കീഴടങ്ങാനെത്തിയ റഹീമിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. റഹീമിനെ തമിഴ്നാട് പൊലീസിനു കൈമാറും. പൊലീസ് പിൻതുടരുന്ന വിവരം അറിഞ്ഞു കോടതിയിൽ കീഴടങ്ങാൻ ഒരുങ്ങുമ്പോഴാണു പിടികൂടിയത്. കൂടെയുണ്ടായിരുന്ന സുൽത്താൻ ബത്തേരി സ്വദേശിയായ യുവതിയും പിടിയിലായി. യുവതി പെൺവാണിഭ കേസിൽ വിദേശത്ത് ഒരു തവണ അറസ്റ്റിലായിരുന്നു. 

ബഹ്‌റൈനില്‍ കച്ചവടക്കാരനായ റഹീം രണ്ടു ദിവസം മുൻപാണ് നാട്ടില്‍ തിരിച്ചെത്തിയത്. റഹീമിനെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാളുടെ വീട്ടിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇയാളുമായി ബന്ധമുള്ള ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്ന വിവരം പുറത്തു വന്നിരുന്നു. 

ഭീകരരുമായി തനിക്ക് ബന്ധമില്ലെന്ന് കോടതിയിൽ ബോധിപ്പിക്കാൻ എത്തിയതായിരുന്നു റഹീമെന്നാണ് വിവരം. എന്നാൽ കോടതിയിൽ ഹാജരാകുന്നതിനു മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. ഇയാൾ കോടതിയിൽ എത്തുന്ന വിവരം പൊലീസിന് അറിവുണ്ടായിരുന്നു എന്നാണ് കരുതുന്നത്. 

MORE

HOME

NEWS

TOP NEWS

ലഷ്കർഭീഷണി: തൃശൂർ സ്വദേശി കസ്റ്റഡിയിൽ; തമിഴ്‌നാട് പൊലീസിനു കൈമാറും

മനോരമ ലേഖകൻ

AUGUST 24, 2019 05:28 PM IST

ഭീകരാക്രമണ ഭീഷണിയെ തുടർന്നു കോയമ്പത്തൂരിൽ സുരക്ഷാ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ

SHARE

കൊച്ചി∙ തമിഴ്നാട്ടിലേയ്ക്ക് ശ്രീലങ്ക വഴി ലഷ്കർ ഭീകരർ നുഴഞ്ഞു കയറിയെന്ന വിവരത്തെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭീകരർക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീം പൊലീസ് കസ്റ്റഡിയിൽ. അഭിഭാഷകൻ മുഖേന കോടതിയിൽ കീഴടങ്ങാനെത്തിയ റഹീമിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. റഹീമിനെ തമിഴ്നാട് പൊലീസിനു കൈമാറും. പൊലീസ് പിൻതുടരുന്ന വിവരം അറിഞ്ഞു കോടതിയിൽ കീഴടങ്ങാൻ ഒരുങ്ങുമ്പോഴാണു പിടികൂടിയത്. കൂടെയുണ്ടായിരുന്ന സുൽത്താൻ ബത്തേരി സ്വദേശിയായ യുവതിയും പിടിയിലായി. യുവതി പെൺവാണിഭ കേസിൽ വിദേശത്ത് ഒരു തവണ അറസ്റ്റിലായിരുന്നു. 

KERALA

തമിഴ്നാട്ടിൽ ഭീകരരെന്ന് മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത

ബഹ്‌റൈനില്‍ കച്ചവടക്കാരനായ റഹീം രണ്ടു ദിവസം മുൻപാണ് നാട്ടില്‍ തിരിച്ചെത്തിയത്. റഹീമിനെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാളുടെ വീട്ടിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇയാളുമായി ബന്ധമുള്ള ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്ന വിവരം പുറത്തു വന്നിരുന്നു. 

ഭീകരരുമായി തനിക്ക് ബന്ധമില്ലെന്ന് കോടതിയിൽ ബോധിപ്പിക്കാൻ എത്തിയതായിരുന്നു റഹീമെന്നാണ് വിവരം. എന്നാൽ കോടതിയിൽ ഹാജരാകുന്നതിനു മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. ഇയാൾ കോടതിയിൽ എത്തുന്ന വിവരം പൊലീസിന് അറിവുണ്ടായിരുന്നു എന്നാണ് കരുതുന്നത്. ഭീകരർക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ഇയാളുടെ പങ്കെന്താണ് എന്ന കാര്യത്തി‌ൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഭീകരരുടെ ഭീഷണി നിലനിൽക്കെ സംസ്ഥാനത്ത് കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഭീകരരുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിന് കേരളത്തിലും തമിഴ്നാട്ടിലും വ്യാപക റെയ്ഡ് നടക്കുന്നു

మరింత సమాచారం తెలుసుకోండి: