സാമ്പത്തിക പാക്കേജിനോടനുബന്ധിച്ച്  രണ്ടാം ഘട്ട വിശദീകരണവുമായി നൽകി മന്ത്രി നിർമല സീതാരാമൻ പറയുകയുണ്ടായി. ഇതിൽ പ്രധാനമായും, രാജ്യത്ത് എല്ലാ മേഖലകളിലും മിനിമം വേതനം ഏകീകരിയ്ക്കും. തൊഴിലാളികൾക്കായി പ്രതേക ലേബർ കോഡ് രൂപീകരിയ്ക്കും. നിയമന ഉത്തരവ് നിർബന്ധമാക്കും. തൊഴിലിടങ്ങളിലെ സുരക്ഷ കർശനമാക്കും.

 

 

  ലിംഗ നീതി ഉറപ്പാക്കും. സ്ത്രീകൾക്ക് എല്ലാ മേഖലകളിലും പ്രവർത്തനാനുമതി നൽകും. തൊഴിലാളികൾക്ക് നിർബന്ധ ആരോഗ്യ പരിശോധന ഏർപ്പെടുത്തും. ഒപ്പം മൂന്ന് കോടി നാമമാത്ര കർഷകർക്ക് കുറഞ്ഞ നിരക്കിൽ നാലു ലക്ഷം കോടി രൂപയുടെ വായ്പ നൽകും. വായ്പയ്ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം അനുവദിയ്ക്കും. നഗരപ്രദേശങ്ങളിലെ ഭവന രഹിതർക്ക് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. പദ്ധതി തുടരും. അതേസമയം അതിഥി തൊഴിലാളികൾക്ക് രണ്ടു മാസത്തെ സൗജന്യ റേഷൻ നൽകും.

 

  അഞ്ച് കിലോ ധാന്യവും (അരി അല്ലെങ്കിൽ ഗോതമ്പ്) ഒരു കിലോ പരിപ്പുമാണ് നൽകുന്നത്. ഇതിൻറെ ചെലവ് പൂർണമായി കേന്ദ്ര സർക്കാർ വഹിയ്ക്കും. എട്ടു കോടി ഇതര സംസ്ഥാന തൊഴിലാളികൾക്ക് നടപടി പ്രയോജനകരമാകും. വഴിയോരക്കച്ചവടക്കാർക്കായി പ്രത്യേക വായ്പാ പദ്ധതി. 5,000 കോടി രൂപ നീക്കി വയ്ക്കും. 50 ലക്ഷം വഴിയോര കച്ചവടക്കാർക്ക് സഹായകരമാകും .

 

 

  2021-മാർച്ചോടെ 'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതി രാജ്യമെമ്പാടും നടപ്പാക്കും. കൂടാതെ അഥിതി തൊഴിലാളികൾക്കു പ്രത്യക താമസ സൗകര്യം ഏർപ്പെടുത്തും. മുദ്രാ വായ്പകൾക്ക് കീഴിലെ ശിശു പദ്ധതിയ്ക്ക് പലിശ ഇളവ് അനുവദിയ്ക്കും. ആദിവാസികൾക്ക് പണ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. ലഘു ഭവന വായ്പകളുടെ പലിശ സബ്സിഡി നീട്ടി, 2021 മാർച്ച് 21 വരെ സാവകാശം ലഭിയ്ക്കും. ബാർഡു വഴി 30,000 കോടി രൂപയുടെ അധിക മൂലധനം അനുവദിയ്ക്കും. പാർപ്പിട മേഖലയ്ക്കായി പ്രത്യേക പദ്ധതി. 70,000 കോടി രൂപ നീട്ടി വയ്ക്കും.

 

 

  പ്രധാന മന്ത്രി ആവാസ് യോജന വഴി പദ്ധതി നടപ്പാക്കും. 25 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി രണ്ടു മാസത്തിൽ 25,000 കോടി രൂപ നൽകിയതായി ധനമന്ത്രി വ്യക്തമാക്കി. ഇതിലൂടെ കർഷകർക്ക് കൊവിഡ് കാലത്ത് പണ ലഭ്യത ഉറപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയിലൂടെ 10,000 കോടി രൂപ വിതരണം ചെയ്തു.

 

  പദ്ധതി കൂടുതൽ വ്യാപകമാക്കും. മാത്രമല്ല ഇവയ്‌ക്കലാം പുറമെ 
 കിസാൻ ക്രെഡിറ്റ് പദ്ധതി പ്രകാരം കർഷകർക്ക് വായ്പ; പദ്ധതി കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലീകരിയ്ക്കും. മത്സ്യ, ക്ഷീര കർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. 
 
 
 
  

మరింత సమాచారం తెలుసుకోండి: