ഇന്ത്യ- ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ചത് കേണലും 2 ജവാന്മാരും. 16 ബിഹാര്‍ റെജിമെന്റിന്റെ കമാന്റിംഗ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബുവാണ് മരിച്ചത്. ലഡാഖിലെ പട്രോളിങ് പോയിന്റിന് സമീപത്തുള്ള ഗാല്‍വാന്‍ താഴ്‌വരയില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. വീരമൃത്യു വരിച്ച സൈനികര്‍ തമിഴ്‌നാട്, ജാര്‍ഖണ്ഡ് സ്വദേശികളാണ്. 1975 ല്‍ അരുണാചല്‍ പ്രദേശിലെ തുളുങ് ലായില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊലപ്പെട്ടിരുന്നതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

 

   1975 നു ചൈനയുമായുണ്ടായ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ സൈനികര്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഡാഖിലെ ഗാൽവൻ വാലി മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. ചൈനീസ് അതിര്‍ത്തിയിൽ വീണ്ടും ഇന്ത്യ - ചൈന സൈനികര്‍ തമ്മിൽ ഏറ്റുമുട്ടൽ. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു.വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം.

 

 

   യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം ഇരുസേനകളും നടത്തിയ അധിക സൈനികവിന്യാസം ദിവസങ്ങളായി പിൻവലിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വീണ്ടും ചൈനയുടെ പ്രകോപനം.ഒരു കേണലും രണ്ട് ജവാന്മാരുമാണ് ചൈനീസ് സൈനികരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഡാഖ് മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാൻ ഇരുസേനകളിലെയും ഉദ്യോഗസ്ഥര്‍ തമ്മിൽ ചര്‍ച്ച നടത്തുകയാണെന്നാണ് സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

 

 

  വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്‍‍നാഥ് സിങ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും മൂന്ന് സേനാ തലവന്മാരുമായി ചര്‍ച്ച നടത്തുകയാണ്. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.അതേസമയം ഇന്ത്യയുടെ നടപടി ഏകപക്ഷീയമാണെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദഹം ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യൻ സൈനികർ അതിർത്തി കടന്നെത്തി ചൈനീസ് സൈനികരെ ആക്രമിച്ചെന്നാണ് ചൈനയുടെ ആരോപണം.

 

 

 

   ഇന്ത്യ ഗുരുതരായ അതിർത്തി ലംഘനം നടത്തിയെന്നും രണ്ട് തവണ ചൈനീസ് ഭൂപ്രദേശത്തു കടന്നു കയറി ചൈനീസ് സൈനികർക്കു നേർക്ക് ആക്രമണം അഴിച്ചു വിട്ടെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ചുള്ള ഗ്ലോബൽ ടൈംസിൻ്റെ റിപ്പോർട്ട്.  പ്രദേശങ്ങളിലാണ് സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം. ജൂൺ ആറിന് ഇരുസൈന്യങ്ങളുടെയും ലഫ്റ്റനൻ്റ് ജനറൽമാര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു സൈനിക പിൻമാറ്റം ആരംഭിച്ചത്.

 

 

  കിഴക്കൻ ലഡാഖിൽ നിന്ന് ചൈനീസ് സൈനികര്‍ 2.5 കിലോമീറ്റര്‍ വരെ പിന്നിലേയ്ക്ക് മാറിയതായി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സൈനികതലത്തിൽ ചര്‍ച്ച ആരംഭിക്കാനിരിക്കേയായിരുന്നു പിൻമാറ്റം. പട്രോളിങ് പോയിന്‍റ് 14, 15, ഹോട്ട്‍സ്പ്രിങ്‍സ്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം.

మరింత సమాచారం తెలుసుకోండి: