ആയുർവേദം എല്ലാത്തിനും ഒരു പരിഹാരമാണ്. അത് തന്നെയാണ് ഇന്നും ആയുർവ്വേദം നിലനിൽക്കുന്നത്. ആമാശയത്തിൽ ഉണ്ടാവുന്ന അസുഖങ്ങളെ ഭേദപ്പെടുത്തുന്നതിൽ തുടങ്ങി ശരീരഭാരം കുറയ്ക്കാൻ വരെ സഹായിക്കുമിത്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാനും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഈ ഔഷധം മികച്ചതാണ്. ആയുർവേദത്തിൽ ഇത് ഒരു പോളിഹെർബൽ മരുന്നാണ് എന്നാണ് പറയപ്പെടുന്നത്.

 

  രോഗത്തെ പ്രതിരോധിക്കുന്നതിനും അതുപോലെ നല്ല ആരോഗ്യം കെട്ടിപ്പടുക്കുന്നതിമെല്ലാം ഇത് ഒരുപോലെ ഉപയോഗപ്രദമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ മൂന്ന് തരം ഫലങ്ങൾ ചേർന്നതാണ് ത്രിഫില - നെല്ലിക്കാ, താന്നിക്ക, കടുക്ക എന്നിവയാണ് ഈ മൂന്ന് ഔഷധ ഫലങ്ങൾ. താന്നിക്കയിൽ ഫിനോൾസ്, ടാന്നിൻസ്, ഫൈലെംബെലിക് ആസിഡ്, റൂട്ടിൻ, കുർക്കുമിനോയിഡുകൾ, എംബ്ലിക്കോൾ തുടങ്ങി ശക്തമായ നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

 

  ഇവ ശരീരത്തിലെ ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധകളെ ഭേദമാക്കാൻ സഹായിക്കുന്നു. ഇതിനെല്ലാമപ്പുറം ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുടെ കലവറ കൂടിയാണിത്. ഹൃദയ രോഗങ്ങൾ, ആസ്ത്മ, അൾസർ, വയറ്റിലെ അസ്വസ്ഥതകൾ എന്നിവ പരിഹരിക്കാൻ സഹായിക്കുന്ന ടെർപെൻസ്, പോളിഫെനോൾസ്, ആന്തോസയാനിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ കടുക്കയിലുമുണ്ട്.

 

  ശരീരത്തിലെ കോശങ്ങൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് കാരണമാകുന്ന തന്മാത്രകളാണ് ഫ്രീ റാഡിക്കലുകൾ. ഹൃദ്രോഗം, കാൻസർ, പ്രമേഹം, അകാല വാർദ്ധക്യ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ ഇതിലെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ സഹായിക്കും.

 

  ദന്ത ശുചിത്വത്തിന് ഏറ്റവും മികച്ചതാണ് ത്രിഫല. ഇതിന്റെ ആന്റി മൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ വായിൽ കുമിഞ്ഞു കൂട്ടുന്ന അണുക്കളെ നശിപ്പിക്കുകയും ദന്ത രോഗങ്ങളിൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

  സന്ധി വേദനയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ത്രിഫല എന്ന് പറയപ്പെടുന്നു. ഇതിലെ പോഷകങ്ങള്‍ എല്ലിനു ബലം നൽകിക്കൊണ്ട് സന്ധിവേദനയെ പ്രതിരോധിക്കുന്നു. സന്ധികളിൽ വേദനയുള്ള ആളുകൾ ദിവസവും ഇത് ശീലമാക്കുന്നത് നല്ലൊരു തീരുമാനമായിരിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായമാണ് ത്രിഫല. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാൻ പ്രത്യേകിച്ചും ഇടുപ്പിൻ്റെ ഭാഗങ്ങളിലുള്ളവയ്ക്ക് ത്രിഫല ഏറ്റവും ഫലപ്രദമാണ്.

 

  ത്രിഫല ഉൾപ്പെടുത്തിക്കൊണ്ട് ഒരു മികച്ച ഡയറ്റ് പ്ലാൻ തയ്യാറാക്കിയാൽ വളരെ വേഗം തന്നെ ശരീരഭാരത്തിൽ ഗണ്യമായ കുറവുണ്ടാവുന്നത് തിരിച്ചറിയാനാവും. ഹൈപ്പോഗ്ലൈസമിക് ഘടകങ്ങൾ അടങ്ങിയിട്ടുള്ളതു കൊണ്ട് പ്രമേഹം പോലുള്ള രോഗങ്ങളിൽ നിന്നും ഇത് സംരക്ഷണം നൽകും. ഇത് ശരീരത്തിലെ സ്വാഭാവിക ഇന്‍സുലിന്‍ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

 

  ശരീരത്തിലെ രക്തസമ്മർദ്ദം കുറച്ചുകൊണ്ട് ആരോഗ്യം പകരാൻ സഹായിക്കുന്ന നല്ലൊരു മരുന്നാണ് ത്രിഫല. ഇതിലെ ലിനോലെയിക് ആസിഡ്, ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ രക്ത സമ്മർദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ദഹന പ്രശ്നങ്ങൾക്കുള്ള നല്ലൊകാ രു പരിഹാരം കൂടിയാണ് ത്രിഫല. ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങളെ നേരിടാൻ ഇത് നിങ്ങളെ സഹായിക്കും.

 

  ഒരുപാട്കാ ലങ്ങളായി മലബന്ധത്തിനുള്ള ഒരു നല്ല പ്രകൃതി ചികിത്സയായി ത്രിഫല ഉപയോഗിച്ചു വരുന്നു. വയറ് വീക്കം കുറയ്ക്കുന്നതിനും കുടൽ സംബന്ധമായ കേടുപാടുകളെ പരിഹരിക്കുന്നതിനുമെല്ലാം ത്രിഫല എറെ ഫലപ്രദമാണ്. വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുള്ള നെല്ലിക്കയ്ക്ക് മലബന്ധത്തെ പ്രതിരോധിക്കാനുള്ള പ്രത്യേക കഴിവുണ്ട്.

 

  ഇത് കാൻസറിനെ പ്രതിരോധിക്കുമെന്ന് വിദഗ്ധർ ഒന്നടങ്കം ശുപാർശ ചെയ്യുന്നു. പണ്ടുകാലം മുതൽക്കെ ആയുർവേദത്തിൻ്റെ പിന്മുറക്കാരാണ് നമ്മൾ മലയാളികൾ. ആയുർവേദത്തിലെ ചികിത്സാരീതികൾ എല്ലാം തന്നെ പൊതുവേ പാർശ്വഫലങ്ങളില്ലാത്ത ഒന്നായി കണക്കാക്കിയിരിക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായി ആയുർവേദ ചികിത്സാവിധികൾ പ്രകാ

మరింత సమాచారం తెలుసుకోండి: