നെല്ലിക്കാ നീരും തേനും മുഖത്തിടൂ, അത്ഭുതം കാണൂ... സന്ദര്യ സംരക്ഷണത്തിൽ നാം എല്ലാപേരും ഏറെ കുറെ ശ്രദ്ധാലുക്കളാണ്. അതിനായി പല വഴികളും നാം കണ്ടെത്തുകയും  ചെയുന്നുണ്ട്. അതിലൊരു ഘടകമാണ് നെല്ലിക്കയും തേനും. ഇവയ്ക്കു രണ്ടിനും അതിന്റേതായിട്ടുള്ള ഗുണ വിശേഷങ്ങൾ ഉണ്ട്. നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതു മാത്രമല്ല, നെല്ലിക്കയുടെ നീരു മുഖത്തു പുരട്ടുന്നതും പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

 

 

  തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവുമെല്ലാം പ്രദാനം ചെയ്യാന്‍ ഇത് ഏറെ നല്ലതുമാണ്. ഇവ രണ്ടും കലര്‍ത്തി പുരട്ടുന്നത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു സഹായിക്കുന്നു. തേനും കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കി ഇവയെ മൃതകോശങ്ങളാക്കുന്നതു തടയുന്നു.

 

 

 ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. കോശങ്ങള്‍ പുതുമയോടെ ഇരിയ്ക്കുന്നത് സൗന്ദര്യത്തിന് ഏറ്റവും ഗുണകരമാണ്.ഇത് കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു.നെല്ലിക്ക നീരും തേനും മുഖത്ത് തേക്കുന്നത് വഴി നിങ്ങളുടെ ചർമ്മത്തിൽ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ചര്‍മങ്ങളുടെ കോശനാശം തടയാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാജ്യൂസ് മുഖത്തു പുരട്ടുന്നത്.

 

 

 നിങ്ങളുടെ സ്വാഭാവിക നിറം നിങ്ങൾക്ക് വീണ്ടെടുക്കാൻ സാധിക്കും. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു പുരട്ടുന്നതു കൂടുതല്‍ ഗുണം നല്‍കും. തേന്‍ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. നെല്ലിക്കയിലെവൈറ്റമിന്‍ സി നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും നല്‍കുന്നു.ചർമ്മത്തിലെ സ്വാഭാവിക നിറം നിലനിർത്താൻ ഏറെ സഹാകരമായ ഒന്നാണ് തേനും പിന്നെ നെല്ലിക്ക നീരും.

 

 

 ഇവ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മതി. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്താല്‍കുറച്ചു ആഴ്ചകൾക്ക് ഉള്ളിൽ തന്നെ വ്യത്യാസം മനസിലാവും.നല്ലൊരു പ്രകൃതിദത്ത ക്ലെന്‍സറായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ചര്‍മം വൃത്തിയാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇതു പുരട്ടുന്നത്. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കൂടി ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും. ചർമത്തിനു തിളക്കം കിട്ടുവാനും ഇത് നല്ലതാണ്‌.തേനും നെല്ലിക്കയുമെല്ലാം തന്നെ ചര്‍മത്തിന് സ്വാഭാവികമായ തിളക്കം നല്‍കുന്നവയാണ്.

 

  ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത് നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് ദൃഢത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കാനും നല്ലതാണ്. നല്ലൊരു ടോണര്‍ കൂടിയാണ് നെല്ലിക്കാ നീരില്‍ തേന്‍ ചേര്‍ത്തു പുരട്ടുന്നത്. . ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ഇതേറെ നല്ലതാണ്. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്കാ നീരില്‍ തേന്‍ ചേര്‍ത്തു പുരട്ടുന്നത്. മുഖത്തു പുരട്ടുന്നത്. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും ചര്‍മത്തിലേയ്ക്കിറങ്ങി ഈ ഗുണം നല്‍കുന്നു.ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്.

 

 

  ബ്ലാക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ അകറ്റാനും ഏറെ നല്ലതാണിത്. അല്‍പം നെല്ലിക്കാനീര് കോട്ടന്‍ കൊണ്ട് മുഖത്തു തേച്ചു പിടിപ്പിച്ചാ്ല്‍ മതിയാകും.മുഖത്തെ പിഗ്മെന്റേഷന്‍ അഥവാ ചെറിയ കറുത്ത കുത്തുകള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ്നെല്ലിക്കാ നീരില്‍ തേന്‍ ചേര്‍ത്തു പുരട്ടുന്നത്. ഇത് മുഖത്തു പുരട്ടുമ്പോള്‍ കുത്തുകളുടെ നിറം മങ്ങുന്നു. അടുപ്പിച്ചു പുരട്ടുന്ന് ഏറെ ഗുണം നല്‍കും. ഇതു ചര്‍മത്തിനടിയിലേയ്ക്കിറങ്ങിയാണ് പിഗ്മെന്റേഷന് പരിഹാരം കാണുന്നത്. 

మరింత సమాచారం తెలుసుకోండి: