ഈ മൂന്നു സാധനങ്ങൾ കൊണ്ട് ചുണ്ടുകൾ ചുവപ്പിക്കാം. ചുണ്ടിന് നിറത്തിനായി ലിപ്സ്റ്റിക് പോലുള്ളവ പരീക്ഷിയ്ക്കുന്നത് അത്ര നല്ലതല്ല. കാരണം ഇത്തരം മേയ്ക്കപ്പ് വഴികളില്‍ കെമിക്കലുകള്‍ എന്നതിനാല്‍ തന്നെ ദോഷവും ഫലമാണ്. ചുണ്ടിന് ചുവപ്പു നല്‍കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില വീട്ടുവൈദ്യങ്ങള്‍. ഇതില്‍ ഒരു പ്രധാന വഴിയെക്കുറിച്ചറിയൂ. രണ്ടേ രണ്ടു സ്റ്റെപ്പില്‍ ചുണ്ടിന് നിറം നല്‍കുന്ന ഒന്ന്.

 

 

  ചുണ്ടിലെ മൃതകോശങ്ങള്‍ നീക്കി ചുണ്ടിന് മൃദുത്വം നല്‍കുന്ന ഒരു വഴി കൂടിയാണിത്. തികച്ചും പ്രകൃതി ദത്ത വഴികളിലൂടെ ഉപയോഗിയ്ക്കാവുന്ന ഒന്ന്.സൗന്ദര്യ വര്‍ണനകളില്‍ ചുണ്ടിന് പ്രധാന സ്ഥാനമുണ്ടെന്നു പറഞ്ഞാല്‍ അതു തെറ്റാകില്ല. തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകള്‍ എന്നതാണ് കവിഭാവനകളില്‍ പ്രധാനം. ചുണ്ടിന്റെ സൗന്ദര്യം കാണിയ്ക്കാനുള്ള വര്‍ണനയാണ് ഇത്. ചുണ്ടിന്റെ കാര്യം സൗന്ദര്യത്തില്‍ പ്രധാനമെന്നതിന്റെ സൂചന. അതു വാസ്തവവുമാണ് പ്രത്യേകിച്ചും സ്ത്രീ സൗന്ദര്യത്തില്‍. എന്നാല്‍ പലരുടേയും പ്രശ്‌നം നിറമില്ലാത്ത, ചുവന്ന നിറമില്ലാത്ത ചുണ്ടുകളാണ്.

 

 

  പുകവലി പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ചുണ്ടിന് കറുപ്പു നിറം സാധാരണയുമാണ്.  തേനും സൗന്ദര്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒന്നാണിത്. തേന്‍ പൊതുവേ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിനു മൃദുത്വം നല്‍കുന്ന ഒന്നാണ്.പഞ്ചസാരയും തേനും പിന്നെ ബീറ്റ്‌റൂട്ടുമാണ് ഇതിനായി വേണ്ടത്. പഞ്ചസാര സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്. നല്ലൊന്നാന്തരം പ്രകൃതിദത്ത സ്‌ക്രബറാണ് ഇത്. ഇതിലൂടെ ചുണ്ടിലെ മൃതകോശങ്ങള്‍ നീങ്ങി ചുണ്ടു മൃദുവാകും.

 

 

  അല്‍പനേരം ഇതിങ്ങനെ വയ്ക്കുക. പിന്നീട് ഒരു തുണി കൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ തുടച്ചു നീക്കി ഇളം ചൂടുവെള്ളത്തില്‍ കഴുകാം.ഒരു ടീസ്പൂണ്‍ തേനും പഞ്ചസാരയും ചേര്‍ത്തിളക്കുക. തരികളുള്ള പഞ്ചസാര വേണം, ഉപയോഗിയ്ക്കാന്‍. ഇത് ചുണ്ടില്‍ പുരട്ടി മൃദുവായി സ്‌ക്രബ് ചെയ്യുക. തുടർന്ന് ബീറ്റ്‌റൂട്ട് ആരോഗ്യപരമായ ഗുണങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യത്തിനും ഗുണകരമാണ്. ബീറ്റ്‌റൂട്ടിന്റെ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് ഇത് തീരെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക.

 

 

  ഇത് അരിച്ചെടുത്ത് ഈ ജ്യൂസ് ഐസ് ട്രേയിലാക്കി തണുപ്പിച്ച് ഐസ് ക്യൂബാക്കി വയ്ക്കുക. ഈ ഐസ് ക്യൂബ് കൊണ്ട് അല്‍പനേരം ചുണ്ടില്‍ മസാജ് ചെയ്യാം. അല്‍പകാലം അടുപ്പിച്ചു ചെയ്താല്‍ തന്നെ ചുണ്ടിന് നിറവും മൃദുത്വവുമെല്ലാം ലഭിയ്ക്കും. ചുണ്ടു വരണ്ടു പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ചുണ്ടിന്റെ ചര്‍മത്തെ കേടാക്കുകയും കറുപ്പു നല്‍കുകയും ചെയ്യുന്ന ഒന്നാണ്. ധാരാളം വെള്ളം കുടിയ്ക്കുന്നതും പതിവാക്കുക.

 

 

  പഞ്ചസാര-തേന്‍ സ്‌ക്രബ് കൊണ്ട് ചുണ്ടു വൃത്തിയാക്കിയ ശേഷം ഈ ബീറ്റ്‌റൂട്ട് ഐസ് ക്യൂബ് കൊണ്ട് ചുണ്ടില്‍ മസാജ് ചെയ്യുക. ഈ പ്രക്രിയ ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യാം. ഐസ് ക്യൂബ് ഉണ്ടാക്കി വച്ചാല്‍ അല്‍പകാലം ഉപയോഗിയ്ക്കാം. എപ്പോഴും ഉണ്ടാക്കേണ്ടതുമില്ല. 

మరింత సమాచారం తెలుసుకోండి: