മുടിക്ക് കരുത്തേകാൻ ൧൨ ചെമ്പരത്തി പൂക്കൾ മതി കേട്ടോ. ചെമ്പരത്തി ഒരു സംഭവമാണ്. സംഗത്തി അൽപ്പം ഉഷാറുമാണ്. ചെമ്പരത്തി തൈലം വീട്ടിൽ തന്നെ തയ്യാറാക്കുവാനായി, എട്ട് ചെമ്പരത്തി പൂക്കളും എട്ട് ചെമ്പരത്തി ഇലകളും എടുത്ത് കുഴമ്പ് പരുവത്തിൽ നന്നായി അരച്ചെടുക്കുക. ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കിയതിന് ശേഷം ഈ മിശ്രിതം അതിലേക്ക് ചേർത്ത് യോജിപ്പിക്കുക,ഇത് ചൂടാക്കിയതിന് ശേഷം അടുപ്പത്ത് നിന്ന് വാങ്ങിവയ്ക്കുക.

 

 

   നിങ്ങളുടെ ചെമ്പരത്തി തൈലം ഉപയോഗിക്കുവാൻ തയ്യാർ,ഇത് നിങ്ങളുടെ ശിരോചർമ്മത്തിൽ 10 മിനിറ്റു നേരം മസാജ് ചെയ്തു കഴിഞ്ഞ് അര മണിക്കൂർ വയ്ക്കുക.ബാക്കി വന്ന ചെമ്പരത്തി തൈലം പിന്നീട് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.അത് കഴിഞ്ഞ്, തീവ്രത കുറഞ്ഞ ക്ലെൻസർ അല്ലെങ്കിൽ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുകചെമ്പരത്തി ഇലകൾ ഉപയോഗിക്കുന്നതിനു പകരം മുടി വളരുന്നതിനുള്ള ഹെയർ മാസ്കിനായി നിങ്ങൾക്ക് ചെമ്പരത്തി പൊടിച്ചത് പോലും ഉപയോഗിക്കാവുന്നതാണ്. ഈ മാസ്ക് നിങ്ങളുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ശിരോചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

 

 

  കൂടാതെ, ഇത് മുടിയുടെ മിനുസവും ഗുണവും വർദ്ധിപ്പിക്കുകയും, മുടി കൈകാര്യം ചെയ്യുവാൻ എളുപ്പത്തിലാക്കുകയും ചെയ്യുന്നു. മുടികൊഴിച്ചിലും പിളർപ്പും തടയാൻ നെല്ലിക്കയുടെ ഒപ്പം ചേർന്ന് ചെമ്പരത്തി നിങ്ങളെ സഹായിക്കുന്നു.അതായതു ചെമ്പരത്തി ഉപയോഗിച്ച് ഒരു ഹെയർ മാസ്ക് ഉണ്ടാക്കുന്നതിനുള്ള മറ്റൊരു മാർഗം ആണ് നെല്ലിക്ക പൊടി ഉപയോഗിച്ച് ഉണ്ടാക്കുക എന്നത്. തയ്യാറാക്കാൻ, തുല്യ അളവിൽ ചെമ്പരത്തി പൊടിയും നെല്ലിക്ക പൊടിയും വെള്ളത്തിൽ ചേർത്ത് മായമുള്ള കുഴമ്പ് ഉണ്ടാക്കുക. ഇത് മുടിയിലും ശിരോചർമ്മത്തിലും എല്ലാം തേച്ച് പിടിപ്പിക്കുക.

 

 

  ഇത് 40 മിനിറ്റു നേരം വച്ചതിനു ശേഷം തീവ്രത കുറഞ്ഞ മിതമായ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.മുടിയുടെ വേരുകൾ ശക്തമാക്കുന്നതിനു പുറമേ, മുടിയുടെ അകാല നരയെ തടയുന്നതിനും ഈ ഹെയർ മാസ്ക് നിങ്ങളെ സഹായിക്കുന്നു.മുടിയുടെ വേരുകൾ ശക്തമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തൈര് ഉപയോഗിച്ച് ചെമ്പരത്തി ഹെയർ മാസ്ക് തയ്യാറാക്കാം.മൂന്നോ നാലോ ചെമ്പരത്തി ഇലകളും ഒരു ചെമ്പരത്തി പൂവും ഒരുമിച്ച് ചേർത്ത് അരച്ചെടുക്കുക.

 

 

  ഈ അരപ്പ് ഒരു കപ്പ് കട്ടത്തൈരിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ നേരം വയ്ക്കുക. അതിനുശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുടി കഴുകി ഈ മിശ്രിതം കളയുക. എന്നിട്ട്, തീവ്രത കുറഞ്ഞ ക്ലെൻസർ അല്ലെങ്കിൽ ഷാമ്പൂ ഉപയോഗിച്ച് വീണ്ടും മുടി കഴുകുക. കഷണ്ടി ചികിത്സിക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമാണ് ചെമ്പരത്തി. ശരീരത്തിലെ അമിതമായ ചൂട് കാരണം മുടിയുടെ വേരുകൾ തകരാറിലാകുമെന്ന് ആയുർവേദത്തിൽ പറയുന്നു.

 

 

  ഇത് മുടി കൊഴിച്ചിലിനും കഷണ്ടിയിലേക്കും നയിക്കുന്നു. ചെമ്പരത്തിയുടെ 6-8 പൂക്കളും ഇലകളും അരച്ച് കുഴമ്പ് രൂപത്തിൽ തയ്യാറാക്കുക.ഇത് പ്രശ്ന ബാധിത ഭാഗങ്ങളിൽ പുരട്ടി 3 മണിക്കൂർ വയ്ക്കുക. ശേഷം കഴുകി കളയുക.മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ആഴ്ചയിൽ രണ്ടുതവണ ആവർത്തിക്കുക.നിങ്ങൾക്ക് കറ്റാർ വാഴ, ചെമ്പരത്തി പൂക്കൾ എന്നിവ ഒരുമിച്ച് അരച്ചെടുത്ത് കുഴമ്പ് പരുവത്തിലാക്കുക. ഈ മിശ്രിതം മുടിയിൽ പുരട്ടി 45 മിനിറ്റ് നേരം വയ്ക്കുക. ശേഷം, ഇളം ചൂടുള്ള വെള്ളത്തിൽ ഇത് കഴുകിക്കളയുക. ഈ കേശ സംരക്ഷണ കൂട്ട് നിങ്ങളുടെ മുടിക്ക് തിളക്കം നൽകുന്നു.

 

 

  മാത്രമല്ല, ഇതിലൂടെ മൃദുവും മിനുസമാർന്നതുമായി നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു.ശുദ്ധമായ കറ്റാർ വാഴ നീരും ചെമ്പരത്തി നീരും ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ, മുടിവേരുകളിലെ അധിക എണ്ണമയം നീക്കം ചെയ്യപ്പെടുകയും, എണ്ണമയം സന്തുലിതപ്പെടുത്തി മുടിക്ക് ഉള്ളും ഉറപ്പും തിളക്കവും പ്രദാനം ചെയ്യുന്നു.ഈ മിശ്രിതം മുടിവേരുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് സഹായിക്കുകയും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു.ഉപയോഗിക്കുവാനുള്ള എളുപ്പത്തിനും മികച്ച ഗുണത്തിനുമായി, ബദാം ഓയിൽ അല്ലെങ്കിൽ ഒലിവ് ഓയിൽ എന്നിവയുമായി ചെമ്പരത്തി സംയോജിപ്പിച്ച് മുടിയിൽ പ്രയോഗിക്കാവുന്നതാണ്.

 

 

  അഞ്ച് ചെമ്പരത്തി പൂക്കളും അഞ്ച് ചെമ്പരത്തി ഇലകളും ഒരുമിച്ച് ചേർത്ത് കുഴമ്പ് പരുവത്തിൽ അരയ്ക്കുക .ഇതിലേക്ക് ഒരു ടീസ്പൂൺ ബദാം എണ്ണയോ ഒലീവ് എണ്ണയോ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിച്ച് അര മണിക്കൂർ നേരം വയ്ക്കുക. ശേഷം, ഇളം ചൂട് വെള്ളത്തിൽ കഴുകി  കളയുക. താരൻ അകറ്റുവാൻ നിങ്ങൾ ചെമ്പരത്തി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്രത്യേക ഹെയർ പായ്ക്ക് ഏറ്റവും സഹായകരമാകും.ഇതോടൊപ്പം മൈലാഞ്ചി ഇലയും കൂടെ ചേർക്കുവാണേൽ ഗംഭീരം ആയിരിക്കും. 

మరింత సమాచారం తెలుసుకోండి: