തേങ്ങയില്ലാതെ മലയാളികള്‍ക്കൊരു ഭക്ഷണമില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം. എണ്ണയാണെങ്കിലും ഭക്ഷണമാണെങ്കിലും മധുര പലഹാരമാണെങ്കിലും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളാണെങ്കിലും തേങ്ങകളെ കൂടാതെ ഉണ്ടാകില്ല.എന്നാല്‍ തേങ്ങ ഒരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. പലപ്പോഴും തലയില്‍ തേക്കാന്‍ തേങ്ങ ആട്ടിയ എണ്ണ തേക്കുന്നത് പോലെത്തന്നെ മുഖത്തിന്റെ സൗന്ദര്യത്തിനും തേങ്ങയില്‍ പരിഹാരമുണ്ട്. ഇതിനായി തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നത്.

 

 

   തേങ്ങയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, മലയാളികളായ നിങ്ങളോട്. കാരണം നാളികേരം, തേങ്ങ അങ്ങനെ പല വിളിപ്പേരുകളില്‍ അറിയപ്പെടുന്ന തേങ്ങ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. തേങ്ങയുടെ ഓരോ ഭാഗങ്ങളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. കാമ്പ്, തേങ്ങാ വെള്ളം, ചിരട്ട അങ്ങനെ മുഴുവനും ഉപയോഗ യോഗ്യമാണ്.കേരങ്ങളുടെ നാടായ കേരളത്തില്‍ കേരത്തിനൊരു പഞ്ഞവുമില്ല. കേരളം എന്ന വാക്കില്‍ തന്നെ ഉണ്ട് കേരങ്ങളുടെ നാട് എന്നത്.

 

 

 

   അതി മനോഹരമായ മലനിരകളും പാടങ്ങളും പച്ചപ്പും നിറഞ്ഞ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെപ്പോലെത്തന്നെ പ്രസിദ്ധമായതാണ് തേങ്ങയും.ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ക്ക് പരിഹാര മാര്‍ഗ്ഗമാണ് തേങ്ങാപ്പാല്‍. ചര്‍മ്മത്തിന് മൃദുലത നല്‍കാനും ചുളിവുകള്‍ അകറ്റാനും തേങ്ങാപ്പാല്‍ സഹായിക്കും.പതിനഞ്ച് മിനിറ്റിന് ശേഷം അല്‍പം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ചെയ്യുക.

 

 

 

  വൈകാതെ തന്നെ നിങ്ങളുടെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും.എങ്ങനെയാണ് ചര്‍മ്മ സൗന്ദര്യത്തിന് തേങ്ങാപ്പാല്‍ ഉപയോഗിക്കുന്നതെന്ന് നോക്കാം: അരക്കപ്പ് തേങ്ങാപ്പാലില്‍ ഒരു വലിയ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് ചര്‍മ്മത്തിലും കഴുത്തിലും പുരട്ടുക. ഒരു കപ്പ് തേങ്ങാപ്പാലില്‍ അല്‍പം ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു ടീ സ്പൂണ്‍ തേന്‍, അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് നല്ലതു പോലെ ഇളക്കിയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക.

 

 

 

  10 മിനിറ്റ് സ്‌ക്രബ്‌ ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകി എടുക്കുക.വെയിലേറ്റ് കരുവാളിച്ച ചര്‍മ്മത്തിനും തേങ്ങാപ്പാല്‍ ഒരു ഉത്തമ പ്രതിവിധി കൂടിയാണ്. ഇതിനായി നാല് വലിയ സ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ചെറിയ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മതി. അരമണിക്കൂറിന് ശേഷം ഇത് കഴുകി വൃത്തിയാക്കുക. കരുവാളിപ്പ് അകറ്റി ചര്‍മ്മം സുന്ദരമാക്കാന്‍ ഈ കൂട്ട് വളരെ ഏറെ സഹായിക്കും.

 

 

 

  തേങ്ങാപ്പാലില്‍ കറ്റാര്‍ വാഴ ജെല്‍ കലര്‍ത്തുക. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ബദാം പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് നല്ലൊരു ആന്റി ഏജിംഗ് ക്രീമാണ്.

మరింత సమాచారం తెలుసుకోండి: