മുടിയുടെ അറ്റം വെട്ടുന്നത് കൊണ്ട് ഗുണമുണ്ടോ? അത് ചിലരുടെയെങ്കിലും ഒരു സംശയമാണ്. എന്തിന്, അന്തരീക്ഷ മലിനീകരണം പോലും മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കും. മുടിയുടെ വളര്‍ച്ചയെ സംബന്ധിച്ചു പല ധാരണകളും നമുക്കുണ്ട്. ഇതില്‍ ചിലത് വെറും അബദ്ധ ധാരണകള്‍ മാത്രമാണ്. ചിലതില്‍ സയന്‍സ് പറയുന്ന യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നതും ദോഷകരമാക്കുന്നതുമായി പല ശീലങ്ങളും നമുക്കുണ്ട്. നല്ല മുടിയ്ക്കായി മുടിയുടെ വളര്‍ച്ച പ്രധാനമാണ്.

 

 

 

   മുടിയുടെ വളര്‍ച്ചയെന്നത് മുടി നല്ലതു പോലെ നീളം വയ്ക്കുന്നതും ഒപ്പം കനം വയ്ക്കുന്നതുമാണ് ഉദ്ദേശിയ്ക്കുന്നത്. പാരമ്പര്യം, മുടി സംരക്ഷണം, കഴിയ്ക്കുന്ന ഭക്ഷണം തുടങ്ങിയ പല കാര്യങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നവയാണ്. കാരണം മുടിയുടെ വളര്‍ച്ച ആരംഭിയ്ക്കുന്നത് വേരുകളില്‍, അതായത് ശിരോചര്‍മത്തില്‍ നിന്നാണ്. ശിരോചര്‍മത്തിലെ മുടി വേരുകള്‍ വളരുമ്പോഴേ മുടിയ്ക്കു നീളം വയ്ക്കുന്നുമുള്ളൂ. അല്ലാതെ മുടി തുമ്പു വെട്ടിയതു കൊണ്ട് മുടി നീളില്ല.

 

 

 

   ഇതേ സമയം മുടിയുടെ അറ്റം പിളരുക എന്ന കാര്യം ഒഴിവാക്കുന്നതിനാല്‍ ആരോഗ്യമുള്ള, ഭംഗിയുളള മുടിയെന്നത് സ്വന്തമാക്കാം.മുടിത്തുമ്പു വെട്ടുന്നത്, അതായത് മുടി ട്രിം ചെയ്യുന്നത് പതിവാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ നീണ്ട മുടി ഇങ്ങനെ ചെയ്യാറുണ്ട്. ഇങ്ങനെ മുടിത്തുമ്പു വെട്ടുന്നത് മുടി വളര്‍ച്ചയെ സഹായിക്കുമെന്നാണ് പറയുന്നത്. അതായത് മുടിയുടെ തുമ്പു വെട്ടിയാല്‍ മുടി നല്ലതു പോലെ വളരും എന്നത്. മുടിയുടെ തുമ്പ് ഇപ്രകാരം വെട്ടുന്നതു കൊണ്ട് മുടിയ്ക്കു വളര്‍ച്ച എന്ന കാര്യം സംഭവിയ്ക്കുന്നില്ലെന്നതാണ് അര്‍ത്ഥം.

 

 

 

  മുടി മെടഞ്ഞിട്ടാല്‍ വളരുമെന്നതില്‍ സത്യമായിട്ടും വാസ്തവമില്ല എന്നു പറയാം. പിന്നിയിട്ടതു കൊണ്ട് മുടി വളരില്ല. എന്നാല്‍ ഇത് മുടിയ്ക്കു നല്‍കുന്ന ചില ഗുണങ്ങളുണ്ട്. മുടി പറന്നു നടക്കാതെ, ഇതിനാല്‍ തന്നെ വരണ്ടു പോകാതെയും മുടി ഇടയില്‍ വച്ചു പൊട്ടാതെയും വൃത്തിയായി ഇരിയ്ക്കും. ഇതിനാല്‍ തന്നെ മുടി നാശമാകാതെ,മുടി വളര്‍ച്ച ഇത്തരം കാരണങ്ങള്‍ കൊണ്ട് മുരടിയ്ക്കാതെ ഇരിയ്ക്കും. ഇതില്‍ പെട്ട ഒന്നാണ് മുടി പിന്നിയിട്ടാല്‍ മുടി വളരും എന്നത്. മെടഞ്ഞിടുക എന്നും പറയാറുണ്ട്.

 

 

 

  പണ്ടു കാലം മുതല്‍ ഇന്നു വരെ സ്ത്രീ ജനങ്ങള്‍ പിന്‍തുടര്‍ന്നു പോരുന്ന ഒരു മുടിക്കെട്ടു രീതിയാണിത്. അമ്മയും അമ്മൂമ്മയുമെല്ലാം പറഞ്ഞു കേള്‍ക്കാം, മുടി നല്ലതു പോലെ ചീകി പിന്നിക്കെട്ടിയാല്‍ മുടി വളരും എന്നത്. എന്നാല്‍ ഇതില്‍ വാസ്തവമുണ്ടോയെന്നു പരിശോധിയ്ക്കാം. മുടി വരണ്ടു പോയാല്‍, പ്രത്യേകിച്ചും മുടി വേര്, അതായത് ശിരോചര്‍മത്തിലെ ഭാഗം വരണ്ടാല്‍ ഇത് തലയോട്ടിയില്‍ നിന്നും പെട്ടെന്നു തന്നെ പൊട്ടിപ്പോകും. ഇതൊഴിവാക്കാന്‍ എണ്ണ പുരട്ടാം.

 

 

  എന്നാല്‍ വെറുമൊരു എണ്ണ പുരട്ടല്‍ കൊണ്ടു മുടി വളരില്ല. ശിരോചര്‍മത്തില്‍ എണ്ണ പുരട്ടി മസാജ് ചെയ്താല്‍ ഈ ഭാഗത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇതിനാല്‍ മുടി വളരും.മറ്റൊന്ന് മുടിയില്‍ എണ്ണ മുടി വളരാന്‍ സഹായിക്കുന്നു എന്നതാണ്. ഇതിലെ വാസ്തവത്തെ കുറിച്ചറിയൂ. മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ ഇത് മുടി വരണ്ടു പോകാതിരിയ്ക്കാന്‍, ഇതു വഴി മുടി പൊട്ടിപ്പോകുന്നതു തടയാന്‍ സഹായിക്കും.

 

 

  മാത്രമല്ല ഇതു പോലെ മുടിയുടെ തുമ്പില്‍, അല്ലെങ്കില്‍ ശിരോചര്‍മം ഒഴികെയുള്ള ഭാഗത്ത് എണ്ണ പുരട്ടിയാല്‍ മുടി വളരുക എന്ന ഗുണം ലഭിയ്ക്കില്ലെന്നത് ഉറപ്പാണ്. ഇതിനാല്‍ മുടിയുടെ വരണ്ട സ്വഭാവം ഇല്ലാതാക്കാം. ഇതിലൂടെ മുടി പൊട്ടിപ്പോകുന്നതും പൊഴിഞ്ഞു പോകുന്നതും തടയാം. അല്ലാതെ ഇത്തരം വഴികളിലൂടെ മുടി വളരും എന്നുള്ളതിന് ശാസ്ത്രീയമായ അടിത്തറകളില്ലെന്നതു തന്നെയാണ് വാസ്തവം.  

మరింత సమాచారం తెలుసుకోండి: