നന്നായി വെളുക്കണോ എങ്കിൽ മുരിങ്ങയില പ്രയോഗം നടത്താം. ഇതെങ്ങനെയാണ് എന്നല്ലേ.പ്രത്യേകിച്ചും പ്രകൃതി ദത്തമായ കാര്യങ്ങള്‍. ഇത്തരത്തില്‍ ഒന്നാണ് വീട്ടിലുണ്ടാക്കാവുന്ന അരിപ്പൊടിയും മുരിങ്ങായിലയും ചേര്‍ത്തുള്ള ഒന്ന്.  അതേ സമയം ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന സൗന്ദര്യ സംരക്ഷണ വഴിയാണിത്. ഇതില്‍ ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ തികച്ചും നാടന്‍ വസ്തുക്കളും.

 

 

   വളരെ ചുരുങ്ങിയ ചിലവില്‍ തന്നെ സംഘടിപ്പിയ്ക്കാവുന്നവയാണ് ഇവ പലതും. സൗന്ദര്യമെന്നത് പല ഘടകങ്ങള്‍ ഒത്തിണങ്ങിയതാണ.്നിറം മുതല്‍ ചര്‍മത്തിന്റെ തിളക്കവും മൃദുത്വവും വരെ ഇതില്‍ പെടുന്നു. നല്ല നിറമുള്ള ചര്‍മം പലരും ആഗ്രഹിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. നിറമെന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മ സംരക്ഷണവും കഴിയ്ക്കുന്ന ഭക്ഷണങ്ങളും വരെ പെടുന്നു.ചര്‍മത്തിന്റെ നിറത്തിനായി കൃത്രിമ മാര്‍ഗങ്ങളെ ആശ്രിയിക്കുന്നതിനേക്കാള്‍ സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. തികച്ചും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഇത് ഏറെ ആരോഗ്യകരവുമാണ്.  ഇതുപോലെയാണ് മുരിങ്ങയിലയും. മുരിങ്ങയില ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഒരു പോലെ ഗുണകരമായ ഒന്നാണ്.അരിപ്പൊടിയും മുരിങ്ങയിലയും നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട ചേരുവകള്‍ തന്നെയാണ്.

 

 

 

  അരിപ്പൊടി പാചക സംബന്ധമായ പല കാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിനായി ഈ രണ്ടു ചേരുവകള്‍ക്കൊപ്പം അല്‍പം നാരങ്ങാനീരും ചേര്‍ക്കാം.നല്ല നിറത്തിന് വളരെ എളുപ്പത്തില്‍ മുരിങ്ങയിലയും അരിപ്പൊടിയും ചേര്‍ത്തുള്ള ഒരു മിശ്രിതമുണ്ടാക്കാം. മുരിങ്ങയിലയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിലെ ടോക്‌സിനുകളാണ് ചര്‍മത്തില്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

 

 

 

  ഇതു പരിഹരിയ്ക്കാനുള്ള പ്രധാനപ്പെട്ട പരിഹാരമാണ് മുരിങ്ങയില.പുട്ടുണ്ടാക്കുവാന്‍ ഉപയോഗിയ്ക്കുന്ന അരിപ്പൊടി അല്‍പം തരിയുള്ളതാകും. ഇത്തരം തരിയുള്ള അരിപ്പൊടി മതിയാകും. ഇതില്‍ ചേര്‍ക്കാനായി മുരിങ്ങയില ഒരു പിടി കഴുകിയ ശേഷം ഉപയോഗിയ്ക്കാം.അതായത് ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഈ പ്രത്യേക മിശ്രിതം തയ്യാറാക്കുവാന്‍ വളരെ എളുപ്പമാണ്. ഇതിനായി അല്‍പം അരിപ്പൊടിയെടുക്കുക.

 

 

 

   അരിപ്പൊടിയ്‌ക്കൊപ്പം മുരിങ്ങയിലയും ചേര്‍ത്ത് മിക്‌സിയില്‍ നല്ലൊരു മിശ്രിതമായി അരച്ചെടുക്കാം. നല്ല ഫേസ് പായ്ക്കിന്റെ രീതിയില്‍ വേണം, ഇത് അരച്ചെടുക്കുവാന്‍. ഈ മിശ്രിതം മുഖത്തു പുരട്ടുന്നതിനു മുന്‍പ് മുഖം നല്ലപോലെ കഴുകുക. ചെറിയ ഈര്‍പ്പത്തോടെ വേണം, ഇതു മുഖത്തു പുരട്ടാന്‍. മുഖം കഴുകി അല്‍പം ഈര്‍പ്പം മുഖത്തു നിര്‍ത്തി ഇതു പുരട്ടാം.കഴുകുമ്പോള്‍ മൃദുവായി സ്‌ക്രബ് ചെയ്ത് കഴുകുക. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്യാം. അല്‍പകാലം അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും. നല്ല നിറം ചര്‍മത്തിനു ലഭിയ്ക്കും.

మరింత సమాచారం తెలుసుకోండి: