കൊച്ചി: കോര്‍പറേഷന്‍ ചെയ്യേണ്ടതെല്ലാം ചെയ്തെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍. ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മേയര്‍. എല്ലാ കാര്യങ്ങളും കോടതിയെ ബോധിപ്പിക്കുമെന്നും  കൊച്ചിയിലെ മഴ പ്രത്യേക പ്രതിഭാസമെന്നും മേയര്‍ മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്.

 

കൊച്ചി കോര്‍പറേഷനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊച്ചി കോര്‍പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ അധികാരം ഉപയോഗിക്കണം. കൊച്ചി സിംഗപ്പൂരാകണമെന്നില്ല, ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനാവണം. ചെളി നീക്കാന്‍ കോടികള്‍ കളയുന്നുവെന്നും ഹൈക്കോടതി. സര്‍ക്കാരിന്റെ വിശദീകരണം അഡ്വ. ജനറല്‍ നാളെ നല്‍കണമെന്നും കോടതി തുറന്നടിച്ചിരുന്നു. 

 

എന്നാൽ കൊച്ചി നഗരത്തിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ടിന് കാരണം കൊച്ചി മെട്രോയെന്നാണ് മോയറുടെ വാദം‍. കൊച്ചി മെട്രോ നിര്‍മിച്ച കാനകളില്‍ മിലിന്യമടിഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. കായലിലെ വേലിയേറ്റമാണ് മറ്റൊരു കാരണം. 

మరింత సమాచారం తెలుసుకోండి: