കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിനു പരിധി വരുന്നു 

 

   കൈവശം വയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ എത്തിയിരിക്കുകയാണ്.നരേന്ദ്രമോദി സർക്കാർ കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിന് ഒരുങ്ങുന്നതായാണു റിപ്പോർട്ട്. കള്ളപ്പണമുപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത് .കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമർപ്പിക്കുന്ന രീതിയിലാണു ഈ നിയമം കൊണ്ടുവരിക.കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയായാണ് കേന്ദ്രസർക്കാർ ഇതിനെ കാണുന്നത്.

 

   പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം വെളിപ്പെടുത്താനും, വെളിപ്പെടുത്തിയ സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ച് നികുതി നൽകാനും വ്യക്തികളെ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകയും കൾ  പറയുന്നത്.മത്രമല്ല നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം കൈവശംവയ്ക്കുന്നവരിൽ നിന്നു കനത്ത പിഴ ഈടാക്കും. സർക്കാർ അംഗീകാരമുള്ള മൂല്യനിർണ്ണയ സംവിധാനത്തിലൂടെ സ്വർത്തിന്റെ മൂല്യം നിജപ്പെടുത്തും.

 

   വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വർണ്ണാഭരണങ്ങൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കും.കുറച്ചുകാലം ഗോൾഡ് ആംനെസ്റ്റി സ്കീം ആദായനികുതി ആംനെസ്റ്റി സ്കീമിനൊപ്പമായിരിക്കും. ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പദ്ധതി തയാറാക്കിതെന്നാണ് റിപ്പോർട്ട്.ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി ചേർന്ന് ‘ഗോൾഡ് ബോർഡ്’ രൂപീകരിക്കും. പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്കീം നവീകരിക്കുകയും ചെയ്യും.

మరింత సమాచారం తెలుసుకోండి: