ഉള്ളി വില കുതിച്ചുയരുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഉള്ളിയുടെ വില ഒരാഴ്ചയ്ക്കിടെ 40 ശതമാനത്തോളം വര്‍ധിച്ചു.കനത്ത മഴയെതുടര്‍ന്ന് വിതരണം തടസ്സപ്പെട്ടതാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയതെന്നാണ് വിപണിയില്‍നിന്നുള്ള വിവരം. 

ഡല്‍ഹിയില്‍ കിലോഗ്രാമിന് 80 രൂപവരെയെത്തി. ചെന്നൈയില്‍ 70 രൂപയും കൊല്‍ക്കത്തയില്‍ 50 രൂപയുമാണ് വില. കേരളത്തില്‍ 50-65 രൂപ നിലവാരത്തിലാണ് വില. 

വിലകൂടിയതോടെ അഫാഗാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ നടപടിതുടങ്ങിയിട്ടുണ്ട്. ഇതിനായി ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കി. 

మరింత సమాచారం తెలుసుకోండి: