ഇന്ത്യൻ ടെലികോം മേഖലയിലെ പ്രമുഖരായ വോഡാഫോണ്‍ -ഐഡിയയില്‍ പ്രതിസന്ധി കനക്കുന്നു. ഇന്ത്യയിലെ  വോഡാഫോണിന്‍റെ സ്ഥിതി ഗുരുതരമാണെന്ന സിഇഒ നിക്ക് റീഡിന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. ഇതിന് പിന്നാലെ വോഡാഫോണ്‍ ഇന്ത്യ വിടാന്‍ പോകുന്നതായുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. 30 ശതമാനം വിപണി വിഹിതമുളള കമ്പനിയാണ് വോഡാഫോണ്‍ -ഐഡിയ.  വോഡാഫോണിന് 45 ശതമാനം ഓഹരി വിഹിതവും ഉണ്ട്. വോ‍ഡാഫോണ്‍ അവരുടെ ഇന്ത്യന്‍ സംരംഭം അവസാനിപ്പിക്കാന്‍  തീരുമാനിച്ചാല്‍ രാജ്യത്തെ ടെലികോം വ്യവസായത്തെ അത് വന്‍ പ്രതിസന്ധിയിലേക്കാകും  തള്ളിവിടുക."സര്‍ക്കാരിനോട് നിർദ്ദേശിച്ച പരിഹാരങ്ങൾ ലഭിച്ചില്ലെങ്കിൽ, സ്ഥിതി നിർണായകമാണ്. ഇതിനെക്കാള്‍ വ്യക്തമായ ഒന്നും പറയാനാകില്ല." വോഡാഫോണ്‍ സിഇഒ പറഞ്ഞു.  സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് വോഡാഫോണ്‍ കുടിശ്ശിക വരുത്തിയ 28,300 കോടി രൂപ സര്‍ക്കാരിന്  നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഒരാളാണ് വോഡഫോൺ.

మరింత సమాచారం తెలుసుకోండి: