അടുത്ത വര്‍ഷം യുണൈറ്റഡ് നേഷൻസിൻറെ യുഎൻ വികസന പ്രവ‍ര്‍ത്തനങ്ങൾക്കായി ഇന്ത്യ 1.35 കോടി ഡോളര്‍ നൽകും. യു.എൻ ഏജൻസികളുടെ വിവിധ ഇടങ്ങളിലെ പ്രവ‍ര്‍ത്തനങ്ങൾക്കാണ് ഇന്ത്യ ഇത്രയും തുക സംഭാവന ചെയ്യുക.യുഎന്നിൻറെ വികസന പ്രവ‍ര്‍ത്തനങ്ങൾക്കുള്ള യുഎൻ ജനറൽ അസംബ്ലി പ്ലെ‍ഡ്ജിങ് കോൺഫറൻസിലാണ് ഇതു സംബന്ധിച്ച ഇന്ത്യയുടെ പ്രതിജ്‍ഞ. 

 

  ന്യൂയോർക്കിൽ യുഎൻ ആസ്ഥാനത്തായിരുന്നു യുഎൻ പ്ലഡ്ജിങ് സമ്മേളനം.പാലസ്ഥീൻ അഭയാര്‍ത്ഥികൾക്ക് വേണ്ടി യുഎൻ രൂപീകരിച്ചിരിക്കുന്ന യുഎൻ റിലീഫ് ആൻഡ് വര്‍ക്ക് ഏജൻസിക്ക് 50 ലക്ഷം ഡോളറാണ് നൽകുക. 

 

  ദ വേൾഡ് ഫുഡ് പ്രോഗ്രാം, യുഎൻ ചിൽഡ്രൻസ് ഫണ്ട്, യുഎസ് പോപ്പുലേഷൻ ഫണ്ട് തുടങ്ങിയവയിലും സംഭാവന ചെയ്തേക്കും.16 രാജ്യങ്ങൾ പ്ലെഡ്ജിങ് കോൺഫറൻസിൽ വെച്ച് 51.6കോടി ഡോളര്‍ സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎൻ നടത്തുന്ന വിവിധ പ്രോഗ്രാമുകൾക്കായി ഉൾപ്പെടെയാണ് തുക വിഭജിച്ച് നൽകുന്നത്.

మరింత సమాచారం తెలుసుకోండి: