സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്.

 

 

 

 

 

 

 

 

 

 

 

അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. ഉത്തരവില്‍ മുഖ്യമന്ത്രി പിറണായി വിജയന്‍ ഒപ്പുവച്ചു. വിഞ്ജാപനം തന്നെ 
ഉടന്‍  നടപ്പിലാക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇപ്പോള്‍ നികുതി ഉള്‍പ്പെടെ എട്ട് രൂപയ്ക്കാണ് ഒരുലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ അവർ വിൽക്കുന്നത്  20 രൂപയ്ക്കാണ്.

 

 

 

 

 

 

 

 

ഇതിനെതിരെ വ്യാപകമായി ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ ഇടപെടല്‍.

 

 

 

 

 

വേനല്‍ക്കാലം ആരംഭിക്കാനിരിക്കുന്നതും കണക്കിലെടുത്താണ് സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിച്ചത്. ഇത്തവണയും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. 

మరింత సమాచారం తెలుసుకోండి: