അമൃതാനന്ദമയി മഡത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബെംഗളൂരുവിലുള്ള അമൃത എഞ്ചിനീയറിംഗ് കോളേജിന്റെ ആറാം നിലയിൽ നിന്ന്, ചാടി ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരിക്കുന്നു .എന്നാൽ എത്ര പേർ ഈ വിഷയം അറിഞ്ഞിരിക്കുന്നു എന്നതിൽ യാതൊരു നിശ്ചയവുമില്ല.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി, ഹർഷ വർധനനാണ് ക്രൂരപീഡനങ്ങൾ സഹിയ്ക്ക വയ്യാതെ ജീവനൊടുക്കിയത്. ഈ കഴിഞ്ഞ സെപ്തംബർ 22 നു ഹോസ്റ്റലിലെ മോശം ഭക്ഷണത്തെ തുടർന്നും ,വെള്ള ക്ഷാമം നേരിട്ടതിലും പ്രതിഷേധിച്ചു വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു.ഇതേതുടർന്ന് വിദ്യാർത്ഥികളുടെ മുഴുവൻ പരാതി കേൾക്കാം എന്ന് വാക്ക് നൽകി, അമൃതാനന്ദമയീ ദേവിയുടെ ശിഷ്യനും സ്വാമിജിയും ആയ ക്യാമ്പസ് ഡയറക്ടർ കുട്ടികളെ മീറ്റിംഗിന് വിളിച്ചിരുന്നു.പരാതികൾക്ക് സ്വാമിജിയുടെ പ്രതികരണം ഭക്തി നിറഞ്ഞ രീതിയിലായിരുന്നു."പുരാതന കാലങ്ങളിൽ മനുഷ്യർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു പോന്നു. അന്ന് വെള്ളമില്ലാതിരുന്ന സാഹചര്യങ്ങൾ ഒക്കെ അവർക്കു തരണം ചെയ്യാൻ സാധിച്ചു. ചന്ദ്രയാൻ വിക്ഷേപണം വിജയിച്ചില്ല. രാജ്യത്തിൻറെ സമ്പത് വ്യവസ്ഥ തകരുന്നു. ഇത്ര വലിയ പ്രശ്നങ്ങൾ നാം നേരിടുമ്പോൾ ഈ കുടിവെള്ളം ഒക്കെ ഒരു പ്രശ്നമാണോ? ” – എന്നിങ്ങനെയായിരുന്നു സ്വാമിജിയുടെ ന്യായീകരണങ്ങൾ.തങ്ങളുടെ പരാതികൾ ഒന്നും പരിഹരിക്കരിക്കപ്പെടില്ലെന്നു മനസിലാക്കിയ  വിദ്യാർത്ഥികൾ അന്ന് രാത്രി തന്നെ  പ്രതിഷേധം രേഖപ്പെടുത്തി.അടുത്ത ദിവസം തന്നെ കോളേജ് കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണെന്ന നോട്ടീസ് വന്നു, ഒപ്പം ഹോസ്റ്റലിലെ സകല വിദ്യാര്ഥികളോടും വീട്ടിലേക്കു പോകാനും ആവശ്യപ്പെട്ടു. ദിവസങ്ങൾ കഴിഞ്ഞു കോളേജ് തുറന്നപ്പോൾ നാല്പതോളം വിദ്യാർത്ഥികൾക്ക് സസ്പെന്ഷന് നോട്ടീസും ലഭിച്ചിരുന്നു. അതിൽ ഒരാളാണ് ഹർഷ വർധനനൻ .കോളേജ് അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് ഹര്‍ഷവർദ്ധനൻ  ജീവനൊടുക്കിയത് .കോളേജ് അടച്ചെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല.അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്നത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മാത്രമല്ല , ശ്രീഹർഷയുടെ മരണത്തിനു ഉത്തരവാദികളായ അധ്യാപകരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും, വിദ്യാർത്ഥികളുടെ യൂണിയൻ വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപെടുന്നു. ഇവിടെ നഷ്ടം ഹർഷവർദ്ധനനും,കുടുംബത്തിനുമാണ് .സമരപ്രതിഷേധ പ്രകടനമൊന്നും ഒരു പ്രൈവറ്റ് മാനേജ്മെന്റും അധിക നാൾ നീട്ടികൊണ്ടു പോകില്ല. മറിച്ച് അതിനു മറുപടിയായി പീഡനങ്ങൾ ആവും ഫലം.  അത്തരം ക്രൂരമായ പീഡനങ്ങൾ സഹിയ്ക്ക വയ്യാതെ ജീവനൊടുക്കിയ  ഒരു വിദ്യാർത്ഥിയാണ് ഹര്ഷവര്ധനൻ. ഹർഷവർധന്റെ നീതിക്കായി മറ്റു വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയാണ് .അന്യന്റെ വിഷമങ്ങൾ തങ്ങളുടെ വിഷമങ്ങളായി കാണണമെന്ന് പറഞ്ഞ  അമൃതാനന്ദമയി തങ്ങളുടെ വിഷമങ്ങളും കാണണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.മാന്യമായ ആവശ്യങ്ങൾ ഉന്നയിച്ചതിനാണ് ഹര്ഷവര്ധനന്  ഈ അവസ്ഥ ഉണ്ടായത് .അതും കുടിവെള്ളത്തിനും മാന്യമായ ഭക്ഷണത്തിനും  വേണ്ടി. അതികൃതർ 

വിദ്യാർത്ഥിയോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് മാത്രമല്ല ക്യാമ്പസ് സെലെക്ഷനിലൂടെ, മികച്ച ശമ്പളത്തോടുകൂടി ലഭിച്ച ജോലിയുടെ ഓഫർ ലെറ്ററും ഹർഷ വർദ്ധനനു മുന്നിൽ വച്ച് തന്നെ മാനേജ്‌മന്റ്  കീറി കളഞ്ഞു.വിദ്യാർത്ഥികളെ വെറുമൊരു കച്ചവട ഉപാധിയായി മാത്രം കാണുന്ന വിദ്യാലയങ്ങൾ ദിനംതോറും ഏറി വരുകയാണ് .ഇന്ന് നമുക്ക് മുന്നിൽ ഇത്തരത്തിലുള്ള നിരവധി  സംഭവങ്ങൾ  അരങ്ങേറുന്നു. ചിലർക്കത് വൻ നഷ്ടവും തീരാ ദുഖവുമായി തീരുന്നു .എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപെടേണ്ടതുണ്ടോയെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു . ഇനിയും ഇതാവർത്തിക്കരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ,ഓരോ മാതാപിതാക്കളും വിദ്യാർത്ഥികളും വിദ്യാഭ്യാസ കച്ചവടത്തിന് നേരെ ആദ്യം ശബ്ദമുയർത്തൂ .നാളെ നമ്മുടെ വീട്ടിലും ഒരു ഹര്ഷവര്ധനൻ ഉണ്ടാകാതിരിക്കട്ടെ

మరింత సమాచారం తెలుసుకోండి: