സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത് വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ.  ഏഴ് വർഷത്തിനിടെ കുട്ടികൾക്കെതിരെയുള്ള 32 ലൈംഗികാതിക്രമ കേസുകളാണ് വാളയാറിൽ മാത്രം റജിസ്റ്റർ  ചെയ്തിട്ടുള്ളത്.വാളയാർ അട്ടപ്പള്ളത്തെ ഇരട്ടസഹോദരിമാരുടെ ദുരൂഹമരണം ആത്മഹത്യയോ കൊലപാതകമോ എന്ന സംശയം നിലനിൽക്കെയാണ്  വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസുകളുടെ കണക്കുകൾ പുറത്തുവരുന്നത്. ഏകദേശം 2012 മുതൽ കുട്ടികൾക്കെതിരെയുള്ള 32 ലൈംഗികതിക്രമ കേസുകളാണ് വാളയാറിൽ മാത്രം റജിസ്റ്റർ ചെയ്തിട്ടുള്ളത്.ഭൂരിഭാഗം കേസുകളിലും വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ നൽകാൻ ഇതുവരെയും നടപടിയായിട്ടില്ല.വാളയാർ തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന പ്രദേശമായതിനാൽ കേരള സർക്കാരിന്റെ ശ്രദ്ധ വേണ്ടവിധത്തിൽ ലഭിച്ചിട്ടില്ല.പോക്സോ കോടതികളുടെ കുറവും, വിചാരണയിലെ കാലതാമസവും പ്രതികൾക്ക് അനുകൂലമാകുന്നുണ്ടിവിടെ.അതിർത്തി ഗ്രാമം ആയതു കൊണ്ട് തന്നെ വർധിച്ചുവരുന്ന ലഹരി ഉപയോഗവും പോക്സോ കേസുകൾക്ക് പ്രധാന കാരണമാകുന്നു. നീണ്ട വിചാരണക്കൊടുവിലും തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെടുന്നതും ജില്ലയിൽ പതിവാവുകയാണ്.വാളയാറിലെ സഹോദരിമാരുടെ മരണത്തിലും പ്രോസിക്യൂഷന്റെയും പൊലീസിന്റെയും വീഴ്ച ആവർത്തിച്ചുറപ്പിക്കുകയാണ് കോടതി വിധി. എന്നാൽ ഇപ്പോഴും ചിന്തിക്കേണ്ട ഒന്നുണ്ട്,കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചവരും ആ ജീവനുകളൊടുങ്ങാന്‍ കാരണമായവരും അതിനു കുട പിടിച്ചവരും കേസ്,കേസ് ദുര്‍ബലമായി തയാറാക്കിയവരും,പിഴച്ചുവെന്നു കോടതി പോലും പറഞ്ഞ പ്രോസിക്യൂഷനും,എല്ലാം നേരിടുന്നതിനെക്കാള്‍ ഇപ്പോൾ കല്ലേറേൽക്കുന്നത് ആ അച്ഛനമ്മമാർക്കാണ്.

మరింత సమాచారం తెలుసుకోండి: