പാക്ക് സേനക്ക് മേൽ പൊഴിച്ചത് 500 കിലോ ബോംബ്; മറക്കാനാവാത്ത അപൂർവ്വ നിമിഷങ്ങൾ 

 

ചരിത്രത്തിലാദ്യമായി ലേസർ നിയന്ത്രിത ബോംബ് സേന ഉപയോഗിച്ച നിമിഷമാണ് ജൂൺ 24,1999.   തന്ത്രപ്രധാനമായ ടൈഗർ ഹിൽസ് കയ്യടക്കിയ പാക്ക് സേനയ്ക്കു മേൽ കാർഗിൽ യുദ്ധത്തിൽ 500 കിലോ ബോംബ് യുദ്ധവിമാനത്തിൽനിന്നു വർഷിച്ചത് ഒരു മലയാളിയാണ്.സേനയുടെ പടിഞ്ഞാറൻ കമാൻഡിന്റെ അമരത്തുനിന്ന് വ്യാഴാഴ്ച പടിയിറങ്ങിയ കണ്ണൂർ കാടാച്ചിറ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാറാണ് ആ മലയാളി.കാർഗിൽ യുദ്ധവേളയിൽ ഇന്ത്യൻ വിമാനങ്ങൾ അതിർത്തിയിലെ നിയന്ത്രണ രേഖ ഒരു തവണ പോലും കടന്നില്ലെന്നാണു  ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.അതിനൊരു തിരുത്ത് ചേർത്ത് നമ്പ്യാർ പറയും;അന്ന് നമ്മൾ നിയന്ത്രണ രേഖ കടന്നു പാക്ക് അധീന കശ്മീരിൽ കയറി; ഒന്നല്ല, പലവട്ടം! 20 വർഷം മുൻപ്  പാക്ക് സേനയ്ക്കു മേൽ നാശം വിതച്ചു കാർഗിലിൽ വ്യോമസേന നടത്തിയ ‘ഓപ്പറേഷൻ സഫേദ് സാഗറി’ന്റെ മുന്നണിപ്പോരാളിയായ നമ്പ്യാർക്ക് പറയാൻ അണിയറ കഥകൾ നിരവധിയാണ്. ‘ചരിത്രത്തിലാദ്യമായി ലേസർ നിയന്ത്രിത ബോംബ് ഘടിപ്പിച്ച ഇന്ത്യൻ യുദ്ധവിമാനത്തിൽ ഒരുവട്ടം മാത്രം  പരിശീലനം നടത്തിയശേഷം ഇന്ത്യൻ സേനാന്ഗങ്ങൾ ദൗത്യത്തിനായി കച്ച മുറുക്കുകയായിരുന്നു.യുദ്ധമാണ്, പരിശീലിക്കാൻ സമയമില്ല എന്ന സന്ദേശം ഉന്നത സേനാ നേതൃത്വത്തിൽനിന്നു ലഭിക്കുകയും, ജൂൺ 24, രാവിലെ 6.30: ആദംപുർ താവളത്തിൽ നിന്ന് 3 മിറാഷ് വിമാനങ്ങൾ പറന്നുയർന്നു.പിന്തുണ നൽകി 2 മിറാഷുകൾ പിന്നിൽ.പാക്ക് റഡാറുകളുടെ കണ്ണുവെട്ടിച്ച് അതിർത്തിയോടു ചേർന്നുള്ള മലനിരകളുടെ മറവിൽ 5 യുദ്ധവിമാനങ്ങൾ പറന്നു.നീക്കം ശത്രുസേന അറിയാതിരിക്കാൻ വിമാനങ്ങൾ തമ്മിലുള്ള ആശയവിനിമയം പൂർണമായി ഒഴിവാക്കി. അതിർത്തി മേഖലകളിൽ പറക്കുന്നതിനു യാത്രാ വിമാനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നതിനാൽ, വിശാലമായ ആകാശം അവർക്കു മുന്നിൽ നിവർന്നു കിടക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ വരവ് മനസ്സിലാക്കിയ പാക്ക് സേനാംഗങ്ങൾ സ്റ്റിങ്ങർ മിസൈലുകൾ തൊടുത്തു.പക്ഷേ, അവയുടെ ദൂരപരിധിക്കും മുകളിലായിരുന്നുഇന്ത്യൻ സേനാന്ഗങ്ങൾ,ജീവിതത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന 30 സെക്കൻഡുകളായിരുന്നു പിന്നീട്. 5 കിലോമീറ്റർ അകലത്തിൽ ഞാൻ ബോംബാക്രമണത്തിനുള്ള ട്രിഗർ വലിച്ചു. തൊട്ടടുത്ത നിമിഷം പാക്ക് താവളം തരിപ്പണമാക്കി 500 കിലോ ബോംബ് പൊട്ടിച്ചിതറി.സ്ഫോടനമുണ്ടാക്കിയ തീഗോളത്തിനു മുകളിലൂടെ മിറാഷ് പറന്നു. ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ലേസർ ബോംബാക്രമണത്തിനു സാക്ഷിയായി സേനാ മേധാവിയടക്കം ആകാശത്ത് അണിനിരന്നു.ശത്രുസേനയിലെ 37 പേർ അവിടെ മരിച്ചുവീണു. പാക്ക് പട്ടാളത്തിന്റെ ആശയവിനിമയ സംവിധാനം ചോർത്തിയ ഇന്ത്യൻ കരസേനയാണു മരണസംഖ്യ സ്ഥിരീകരിച്ചത്’. നമ്പ്യാർ പകർത്തിയ ബോംബാക്രമണ ദൃശ്യങ്ങൾ സേന പിന്നീട് പരസ്യമാക്കി. പാക്ക് അതിർത്തിയിൽ ആകാശക്കോട്ടയൊരുക്കുന്ന പടിഞ്ഞാറൻ വ്യോമ കമാൻഡ‍ിനു പുറമെ ചൈന അതിർത്തിയുടെ സുരക്ഷ  വഹിക്കുന്ന കിഴക്കൻ കമാൻഡിന്റെയും മേധാവിയായി സേവനമനുഷ്ഠിച്ച നമ്പ്യാർ സേനയുടെ ഉപമേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പരമോന്നത സൈനിക ബഹുമതിയായ പരമവിശിഷ്ട സേവാ മെഡൽ നൽകി രാജ്യം ആദരിച്ചു.

మరింత సమాచారం తెలుసుకోండి: