പ്രേക്ഷകരുടെ ഇഷ്‌ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് സീസൺ 2 .ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥികളുടെ വ്യക്തിജീവിതം അവതരിപ്പിക്കലില്‍ ശ്രദ്ധേയമായ  ഒന്നായിരുന്നു ഗായകന്‍ സോമദാസിന്റേത്. എന്നാൽ  സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തകളിൽ ഒന്നാണ്, ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സോമദാസ്‌ നടത്തിയ വിവാദ പരാമർശങ്ങൾ.

 

 

 

   ഗായകന്‍ എന്ന നിലയില്‍ നടത്തേണ്ടിവന്ന കഷ്ടപ്പാടിനെക്കുറിച്ചും കുടുംബജീവിതത്തില്‍ സംഭവിച്ച  താളപ്പിഴകളെക്കുറിച്ചും സോമദാസ് ബിഗ് ബോസില്‍ പറഞ്ഞിരുന്നു.  തന്റെ മുൻ ഭാര്യ മക്കളെ വിട്ടു തരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസ് ഉന്നയിച്ച ആരോപണം. അഞ്ച് വർഷത്തെ അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് സംഭവമെന്നും സോമദാസ് ഷോയിലൂടെ പറയുകയുണ്ടായി.

 

 

  എന്നാൽ ഈ കാര്യം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോമദാസിന്റെ മുൻഭാര്യ സൂര്യ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ് ബുക്ക് ലൈവിലൂടെയാണ് സൂര്യ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു അമ്മയും തയ്യാറാവാത്ത കാര്യമാണ് സോമദാസ് പറഞ്ഞതെന്നും അഞ്ചര ലക്ഷം രൂപ തനിക്ക് നല്‍കി എന്നത്  ശരിയാണെന്നും പക്ഷേ അത് കുട്ടികളുടെ വിലയായിട്ടല്ലെന്നും മറിച്ച് വിവാഹമോചനം നടത്തിയപ്പോഴുള്ള  നഷ്ടപരിഹാരം എന്ന നിലയ്ക്കാണെന്നും ഫേസ്ബുക്ക് ലൈവിലൂടെ സൂര്യ പറഞ്ഞു.

 

 

   2005ലാണ് ഇവരുടെ വിവാഹം കഴിഞ്ഞതെന്നും, സൂര്യ സോമദാസിനോടൊപ്പം താമസിച്ചത് ഏഴ് വര്‍ഷവും നാല് മാസവും മാത്രമാണെന്നും,സൂര്യ പറയുന്നു എന്നാൽ അഞ്ച് വര്‍ഷം അമേരിക്കയിലായിരുന്നു എന്നാണ് സോമദാസ്‌ പറഞ്ഞത്. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെയാണ് രണ്ട് കുട്ടികള്‍ ജനിക്കുക? ഞങ്ങളുടെ രണ്ട് കുട്ടികള്‍ക്ക് രണ്ടര വയസ് പ്രായവ്യത്യാസമുണ്ട്. സത്യത്തിൽ അമേരിക്കയില്‍   അദ്ദേഹം രണ്ട് വര്‍ഷം തികച്ചുണ്ടായിരുന്നില്ല  എന്നും സൂര്യ പറയുന്നു.

 

 

  സോമദാസിന്റെ പര സ്ത്രീ ബന്ധം   അറിഞ്ഞതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് സൂര്യ പറയുന്നു. മാത്രമല്ല ഐഡിയ സ്റ്റാര്‍ സിംഗറില്‍ കയറിയപ്പോള്‍ മുതല്‍ പുള്ളി ആകെ മാറി. ആ സമയത്ത് ഒരുപാട് റിലേഷനുകള്‍ ഉണ്ടായി. പുള്ളി എന്നില്‍നിന്ന് അകന്നു. കാണാന്‍ പറ്റാത്ത രീതിയിലുള്ള പല മെസേജുകളും പുള്ളിയുടെ ഫോണില്‍ ഞാന്‍ കണ്ടു. ഞങ്ങള്‍ തമ്മില്‍ വഴക്കായി. ശാരീരികമായും മാനസികമായും പുള്ളി എന്നെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്. എന്റെ മക്കളെയോര്‍ത്ത് കുറേയൊക്കെ ഞാന്‍ സഹിച്ചുനിന്നു.

 

 

   എന്നും ഇവർ പറയുന്നു. സോമദാസിന്റെ ജീവിതത്തിലെ അന്തിമ തീരുമാനങ്ങൾ എടുത്തിരുന്നത്, അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ആണെന്നും, ഇവർ കൂട്ടി ചേർത്തു.2013 ഏപ്രിലിലാണ് ഈ സംഭവം നടക്കുന്നത്. ആദ്യമായി ഡിവോഴ്‌സിന് കേസ് കൊടുത്തത് സോമദാസാണെന്നാണ് സൂര്യ ആരോപിക്കുന്നത്. "സ്റ്റാര്‍ സിംഗറില്‍ അദ്ദേഹം  വരാന്‍ കാരണം ഞാനാണ്. ഞാന്‍ നിര്‍ബന്ധിച്ചാണ് അതിന് അപേക്ഷ അയപ്പിച്ചത്.

 

 

 

   അതില്‍ കിട്ടിയപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നു. എനിക്ക് അഞ്ചരലക്ഷം രൂപ തന്നു എന്നത് സത്യമാണ്. എന്റെ ജീവിതം ഈ വിധമാക്കിയ ഒരാളോട് നഷ്ടപരിഹാരം ചോദിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ഡിവോഴ്‌സ് ആയതും, നഷ്ടപരിഹാരം മേടിച്ച ആദ്യത്തെ വ്യക്തിയുമല്ല ഞാൻ.  അത് നഷ്ടപരിഹാരമാണ്. അല്ലാതെ മക്കളെ കൊടുത്ത് കാശ് മേടിച്ചതല്ല. മക്കളെ ഞാന്‍ വിറ്റതുമല്ല എന്നും, പറഞ്ഞാണ്, സൂര്യ ഫേസ്ബുക് ലൈവ് അവസാനിപ്പിച്ചത്.

మరింత సమాచారం తెలుసుకోండి: