''എസ്.ഡി.പി.ഐ എന്ന ഏറ്റവും പുതിയ പേരിൽ  ഒളിച്ചിരിക്കുന്നത് വിഭാഗീയ, വർഗീയ രാഷ്ട്രീയമാണെന്നതിന് ഔദ്യോഗിക സാക്ഷ്യങ്ങൾ പോലും  ആവശ്യമില്ല. ജനാധിപത്യവിരുദ്ധമാണ്, മനുഷ്യത്വവിരുദ്ധമാണ് രാഷ്ട്രീയമെന്ന പേരിൽ നടത്തുന്ന വിഭാഗീയപ്രവർത്തനങ്ങൾ. കൈവെട്ടിയും കൊന്നൊടുക്കിയും സൃഷ്ടിച്ചുവച്ചിരിക്കുന്ന ഭീതിയുടെ അടയാളങ്ങളും വ്യക്തമാണ്.

 

 

  മനുഷ്യാവകാശസംരക്ഷകരെന്നും സമുദായസംരക്ഷകരെന്നും അവകാശപ്പെട്ടെത്തുന്ന എസ്.ഡി.പി.ഐ ആണ് സമുദായത്തിനും സമൂഹത്തിനും ഏറ്റവും വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നത്. മനോരമ ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകയായ ഷാനി പ്രഭാകരുടെ പറയാതെ വയ്യ  എന്ന പരിപാടിയിൽ എസ്ഡിപിഐ എന്ന സംഘടനെയെ കുറിച്ച് പറഞ്ഞതിന്റെ ഒരു ചെറിയ ഭാഗമാണ് ഞാൻ ഇപ്പോൾ സൂചിപ്പിച്ചതു. എസ്ഡിപിഐ യ്ക്കെതിരെ തുറന്ന ഒരു വിമർശനം തന്നെയാണ് പരിപാടിയിലൂടെ ഷാനി  പ്രഭാകർ നടത്തിയത്.

 

 

 

  സമൂഹത്തിൽ അടിമുടി വർഗീയ പറഞ്ഞു കൊണ്ടു വിഭജിക്കുകയും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്യുക മാത്രമാണ് എസ്ഡിപിഐയുടെ ലക്‌ഷ്യം. കേരളത്തില് ഹൈന്ദവ വർഗീയ വളർത്തുന്നതിന് വളമാകുന്നത് എസ്ഡിപിഐ ആണെന്നും അവർ അടിവരയിട്ടു പറയുന്നുണ്ട്. എല്ലാത്തിലും മതം കുത്തികയറ്റുകയും ജനാധിപത്യം എന്ന് സ്വയമേ അവകാശം ഉന്നയിക്കുകയും ചെയ്യുന്നു.

 

 

  മുസ്ലിം സംരക്ഷകർ എന്ന്  നടിക്കുന്നവർക്ക് ഇന്ത്യയിലെ മുസ്ലിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല... പകരം ദ്രോഹമാണ് ഇവരുടെ കോണ്ട്രിബൂഷനെന്നും ഷാനി തുറന്നു പറയുന്നു..  പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദം സമൂഹം വ്യക്തമായി തിരിച്ചറിഞ്ഞതോടെ രൂപീകരിക്കപ്പെട്ട ജനാധിപത്യമറയാണ് എസ്.ഡി.പി.ഐ എന്ന പേര്. ജനാധിപത്യത്തെയും മാനിക്കുന്നുവെന്ന കാപട്യത്തിന് തെളിവുണ്ടാക്കൽ മാത്രമാണ് തിരഞ്ഞെടുപ്പിലും ജനകീയ പ്രക്ഷോഭങ്ങളിലുമുള്ള പങ്കാളിത്തം.

 

 

 

  പൗരത്വനിയമഭേദഗതിയുടെ പേരിൽ മതേതര ഇന്ത്യക്കാരന്റെ വേവലാതികളൊന്നുമല്ല അവരുടെ മനസിലെന്നറിഞ്ഞിട്ടും കൂടെക്കൂട്ടുന്നവരുണ്ടെങ്കിൽ അവർ ഈ പ്രക്ഷോഭത്തെയാകെ ഒറ്റുകൊടുക്കുകയാണ്. കാരണം പൗരത്വപ്രക്ഷോഭത്തിൽ എസ്.ഡി.പിഐയുടെ സാന്നിധ്യം ഗുണം ചെയ്യുന്ന ഒരേയൊരു വിഭാഗമേയുള്ളൂ. സംഘപരിവാർ!
ദേശീയതലത്തിൽ സമരമുഖമായി മാറിയ ചന്ദ്രശേഖർ ആസാദിനെ വരെ വേദിയിലെത്തിച്ച് എങ്ങനെയെങ്കിലും പൊതുസ്വീകാര്യത ഉറപ്പിക്കാൻ എസ്.ഡി.പി.ഐ കിണഞ്ഞു പണിയെടുക്കുന്നുണ്ട്. സമാന്തരമായി വിഭാഗീയ പ്രചാരണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. പല ഭാവങ്ങളിൽ വേഷപ്രച്ഛന്നരായി കടന്നു കൂടാൻ അവർ ആവതു ശ്രമിക്കുന്നുണ്ട്.

 

 

 

   മാത്രമല്ല പരിപാടിയിലെ നിശിദ വിമർശനങ്ങൾ കാരണം ഇപ്പോൾ എസ്ഡിപിഐക്കാരുടെ നോട്ടപ്പുള്ളിയായിരിക്കുകയാണ്  ഷാനി. അത് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു  ഷാനിക്കെതിരെയുള്ള എസ്ഡിപിഐ നേതാവ്  എംകെ മനോജിന്റെ കുറിപ്പ്. സവർണ്ണ  ഹിന്ദുയിസത്തിന്റെ കുഴലൂത്തുകാരിയായിട്ടാണ് എം കെ മനോജ് ഷാനി പ്രഭാകറിനെ വിമർശിച്ചിരിക്കുന്നത്. പൊതുവെ സംഘ പരിവാർ വിരുദ്ധയായിട്ടാണ് സോഷ്യൽ മീഡിയയിൽ ഷാനി പ്രഭാകറിനെ ചിത്രീകരിച്ചിരിക്കുന്നത്.

 

   ആ ഒരു ഐഡന്റിറ്റി മാറ്റുവാൻ വേണ്ടിയാണ് ഇപ്പോൾ എസ്ഡിപിഐക്കു നേരെ തിരിഞ്ഞിരിക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. വർഗീയത ഏതു വിഭാഗത്തിൽ നിന്നാണെങ്കിലും അത് എതിർക്കപ്പെടേണ്ടത് തന്നെയാണ്. ഇന്നത്തെ നമ്മുടെ മാധ്യമപ്രവർത്തനത്തിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ പക്ഷത്ത് നിന്ന് കൊണ്ട് മാത്രമേ സംസാരിക്കുവാൻ സാധിക്കുകയുള്ളൂ എന്ന ഒരു വിമർശനമുണ്ട്.

 

 

 

 

  ഒരു പക്ഷെ അത്തരം വിമർശനങ്ങളെ സാധൂകരിക്കുന്ന വിധത്തിലുള്ള ചാനൽ ചർച്ചകളും വാർത്തകളുമാണന് നിരന്തരം നമ്മൾ കാണുന്നതും കേൾക്കുന്നതും. അത് കൊണ്ട് വർഗീയത ഏതു വശത്ത് നിന്നാണെങ്കിലും അത് തുറന്നു കാട്ടപ്പെടുമ്പോൾ അവരെല്ലാം കുഴലൂത്തുകാരാവുകയാണ്.

మరింత సమాచారం తెలుసుకోండి: