നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന വിധത്തിലാണ് ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രമുഖരുടെ മൊഴികൾ.  സിനിമ മേഖലയിൽ നിന്നുള്ളവർ തന്നെ പ്രര്തനമായി ഒറ്റപ്പെടുത്തിയെന്നു ഇതോടെ ദിലീപിന് ബോധ്യമായിരിക്കുകയാണ്.  മഞ്ജു വാര്യർ, സംയുക്തവർമ, ഗീതു മോഹൻദാസ്, റിമി ടോമി, സിദ്ദിഖ് എന്നിവർ മൊഴി നൽകിയിട്ടുണ്ട്.   ഇതിൽ സിദ്ധിഖും റിമി ടോമിയും ദിലീപുമായി അടുപ്പമുള്ളവരാണ്.

 

 

 

   ശക്തമായ ഇടപെടലിലൂടെയാണ് ഇരുവരേയും പൊലീസ് സാക്ഷിയാക്കിയത്. സിനിമാ മേഖലയിൽ നിന്നുള്ള ചിലർ മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി വിസ്താര വേളയിൽ ആവർത്തിക്കുമോ എന്നാണു പ്രോസിക്യുഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികൾ കൂറുമാറിയതായി പ്രോസിക്യുഷൻ കോടതിയെ അറിയിക്കും.
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം.

 

 

 

    ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയതും. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മഞ്ജു വാര്യർ എപ്പോഴും പറയുന്നതും. ഇതിൽ വിശ്വാസം അർപ്പിക്കുകയാണ് പ്രോസിക്യൂഷൻ. എന്നാൽ സിദ്ദിഖ് അടക്കമുള്ളവരുടെ കാര്യത്തിൽ ഉറപ്പില്ല.

 

 

 

   മഞ്ജു മൊഴി മാറ്റിയാൽ പോലും കേസിൽ ദിലീപ് രക്ഷപ്പെടും. അതുകൊണ്ട് കരുതലോടെയാണ് പ്രോസിക്യൂഷൻ നീങ്ങുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മിൽ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവർ ഏറെയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു  നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മഞ്ജു വാര്യർ  മൊഴി നൽകിയിട്ടുണ്ട്. ഇപ്രകാരമാണ് മഞ്ജു നൽകിയ മൊഴി.

 

 

 

   ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് ആക്രമിക്കപ്പെട്ട നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.

 

 

 

    
ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾ സത്യമാണെന്നു തെളിയിക്കുന്ന  കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി ബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി.

 

 

 

    ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു.

 

 

 

 

    റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു.

మరింత సమాచారం తెలుసుకోండి: