നാംഎല്ലാപേരും ഏറെ ഞെട്ടലോടെയാണ് ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണ വാർത്ത ഇന്ന് അറിഞ്ഞത്. ഏറെ ദുരൂഹതകൾക്കും, ആശങ്കൾക്കൊടുവിൽ ഇന്ന് രാവിലെയാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.ദേവനന്ദയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും, എന്നാൽ ശ്വാസകോശത്തിലും രക്തകുഴലുകളിലും ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

 

 

    അതായത് കുട്ടി കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം. പോസ്റ്റ്മോർട്ടത്തിൽ ചെളിയും വെള്ളവും കുട്ടിയുടെ ആന്തരികാവയവങ്ങളിൽ കണ്ടെത്തി.ഇതാണ്  കുട്ടി മുങ്ങിമരിച്ചത് എന്ന നിഗമനത്തിൽ എത്തി ചേർന്നത്. മാത്രമല്ല ഉപദ്രവിക്കപ്പെട്ടതിന്റെ യാതൊരു ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല.ഒപ്പം ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായില്ല. നേരത്തെ ഇൻക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തിൽ, മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ കണ്ടെത്താനായിരുന്നില്ല.

 

 

 

     n  വസ്ത്രങ്ങൾ എല്ലാം മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങൽ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്. കുട്ടിയെ  കാണാതായ സാഹചര്യത്തിൽ കുട്ടിയുടെ പക്കൽ ഒരു ഷാളും ഉണ്ടായിരുന്നു.മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയ സമയത്തും കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടിയിരുന്നു.  

 

 

 

 

   ഏഴു വയസുള്ള മകൾ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയാണ് മരിച്ചത്. വ്യാഴാഴ്ച രാ വിലെ പത്തരയോടെ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദയെ കാണാതായത്.കുടവട്ടൂർ വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്‌കൂൾ വാർഷികാഘോഷത്തിന് കൃഷ്ണവേഷത്തിൽ ദേവനന്ദ നൃത്തമാടിയിരുന്നു. ഡാൻസിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു.ബുധനാഴ്ച സ്‌കൂൾ വാർഷികമായതിനാൽ വ്യാഴാഴ്ച അവധിയായിരുന്നു.

 

 

 

   അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായി വീട്ടിൽ.കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുൻവശത്തെ ഹാളിൽ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേർന്നുള്ള അലക്കുകല്ലിൽ തുണി അലക്കാൻ പോയത്. തുണി അലക്കുന്നതിനിടെ മകൾ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാൽ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. മാത്രമല്ല വീടിനകത്തുനിന്ന് അയൽവീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായും  അമ്മ പറഞ്ഞു.

 

 

 

    പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേൾക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയൽവീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല.ഇതിനിടെ ആറുവയസുകാരി ദേവനന്ദയെ കാണാൻ അച്ഛൻ പ്രദീപ് എത്തി.

 

 

 

    വിദേശത്തായിരുന്ന പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടിൽ എത്തിയത്. കുട്ടിയെ കാണാതായ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രദീപ് നാട്ടിലേക്ക് ഇന്നലെ തിരിക്കുകയായിരുന്നു. മകളുടെ മരണവാർത്തയറിഞ്ഞ പ്രദീപിനെ നാട്ടുകാർ ചേർത്ത്പിടിച്ചുകൊണ്ട് മൃതദേഹത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു.പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ.

మరింత సమాచారం తెలుసుకోండి: