കേരളം ഒട്ടാകെ പ്രാർത്ഥനയോടെ കാത്തിരുന്ന ഒന്നായിരുന്നു ഏഴു വയസ്സ് കാരി ദേവനന്ദയുടെ തിരിച്ചു വരവ്. എന്നാൽ പ്രാർത്ഥനകൾക്കതീതമായി ആ കുരുന്ന് ഈ ലോകത്തിൽ നിന്നും വിടവാങ്ങിയിരിക്കുകയാണ്. 21 മണിക്കൂറുകൾക്കു ശേഷം ഒടുവിൽ ആ ദുരന്ത വാർത്ത നാം അറിയുമ്പോൾ നിരവധി ദുരൂഹതകൾ ബാക്കിയാണ്.ഇന്നലെ രാവിലെ പത്തരയോടെയാണ് കൊല്ലം പള്ളിമണിനടുത്തുള്ള ഇളവൂര്‍ എന്ന പ്രദേശത്ത് നിന്നും ഏഴ്  വയസുകാരിയായ ദേവനന്ദയെ കാണാതായത്.

 

 

 

 

  പ്രദീപ് കുമാറിന്‍റേയും ധന്യയുടേയും മകളാണ് പൊന്നു എന്ന് പേരുള്ള ദേവനന്ദ.ദേവനന്ദയെ കൂടാതെ നാല് മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞ് കൂടി പ്രദീപ്- ധന്യ ദമ്പതികള്‍ക്കുണ്ട്.   വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മകനെ ഉറക്കിയ ശേഷം ധന്യ തുണി അലക്കനായി വീടിന് പുറത്തേക്കിറങ്ങി. ഈ സമയം വീടിന് മുന്‍വശത്തെ ഹാളിൽ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ദേവനന്ദ.തുണിയലക്കുന്ന ധന്യയുടെ അടുത്തേക്ക് ദേവനന്ദ വന്നെങ്കിലും ഉറങ്ങി കിടക്കുന്ന അനിയന് കൂട്ടിരിക്കാനായി  കുഞ്ഞിനെ ധന്യ വീടിനകത്തേക്ക് പറഞ്ഞു വിട്ടു.

 

 

 

   തുണി അലക്കുന്നതിനിടെ കുട്ടികളെ നോക്കാന്‍ ധന്യ വീടിനകത്തേക്ക് തിരിച്ചു വന്നപ്പോള്‍ ആണ് മകളെ കാണാനില്ലായെന്നു മനസിലായത്.വീടിന് മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതോടെ മുറ്റത്തും അടുത്ത വീടുകളിലും ധന്യ മകളെ  അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. ഇതിനോടകം അയല്‍വാസികളും അടുത്ത ബന്ധുക്കളും വിവരമറിഞ്ഞ് സ്ഥലത്ത് എത്തുകയും കുട്ടിക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് എവിടേയും കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതോടെയാണ്  കണ്ണനെല്ലൂര്‍ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

 

 

   പ്രാഥമിക പരിശോധനയ്ക്കായി പോലീസ് ആദ്യം എത്തിയത് ദേവനന്ദയുടെ വീട്ടില്‍ നിന്നും 70 മീറ്റര്‍ മാത്രം അകലെയുള്ള ഇത്തിക്കരയാറ്റിലേക്കാണ്.പുഴയുടെ കൈവഴിയായ ഇത്തിക്കരയാറ്റിന്‍റെ പരിസരത്ത് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍  അസ്വഭാവികമായി ഒന്നും പൊലീസിനും കണ്ടെത്താന്‍ സാധിച്ചില്ല. ഡോഗ് സ്ക്വാഡില്‍ നിന്നും വന്ന നായ കുഞ്ഞിന്‍റെ മണം പിടിച്ച ആറ്റിന്‍ കരയോരത്ത് വന്നു നിന്നതും  കുട്ടിയെ ആറ്റില്‍ കാണാതായിരിക്കാമെന്ന നിഗമനം ബലപ്പെടുത്തിയിരുന്നു.

 

 

 

    എന്നാല്‍ സന്ധ്യ വരെ നടത്തിയ  അന്വേഷണത്തിലും ആറ്റില്‍ നിന്നും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. ഇന്ന് നേരം പുലര്‍ന്നതിനെ പിന്നാലെ നീന്തല്‍ വിദഗ്ദ്ധരുമായി എത്തിയ പൊലീസ് നടപ്പാലത്തിന്  എതിര്‍ഭാഗത്തേക്കും തെരച്ചില്‍ വ്യാപിച്ചു. ഇതിനിടെയാണ് നടപ്പാലത്തില്‍ നിന്നും മുന്നൂറ്  മീറ്റര്‍ മാറി കുട്ടിയുടെ മൃതേദഹം കണ്ടെത്തിയത് ].അസാധാരണമായ രീതിയിലാണ് മലയാളി സമൂഹം ദേവനന്ദയെ കാണാനില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ചത്.  

 

 

 

    കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത ഇന്നലെ രാത്രിയോടെ തന്നെ ഭൂരിപക്ഷം പേരും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാൽ ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍  പറയുന്നു.കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍ ദൂരത്തുള്ള ആറ്റിലേക്ക് കുട്ടി തനിച്ച് ഇവിടെ വരില്ല എന്നാണ്  നാട്ടുകാർ ആരോപിക്കുന്നത്.ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തുമെന്നും പോലീസും വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: