ഇത്തിക്കരയാറ് ദുരൂഹതയുടെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമായല്ല. ഈ വർഷം ഇത്തിക്കരയാറ്റിലെ രണ്ടാമത്തെ മരണമാണ് ദേവനന്ദയുടേത്. ഇതിന് മുൻപും ഇവിടെ മരണം സംഭവിച്ചിട്ടുണ്ട്.ഒരു മാസം മുൻപായിരുന്നു പാരിപ്പള്ളിയിലെ ബിരുദ വിദ്യാർത്ഥിനി ഐശ്വര്യയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇനിയും കരകയറിയിട്ടില്ല,അതിനു മുൻപാണ്  കൊച്ചു മിടുക്കി ദേവനന്ദയുടെ മരണവയും അറിയുന്നത്.

 

 

 

    രാവിലെ കോളേജിലേക്ക് പോകാനായി ഐശ്വര്യ വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും തിരികെ എത്തിയില്ല. തുടർന്ന് ബന്ധുക്കൾ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. രാത്രിയോടെ ഇത്തിക്കര പാലത്തിന് സമീപം ഐശ്വര്യയുടെ ബാഗും മൊബൈൽ ഫോണും കണ്ടെത്തി.തുടർന്ന് പിറ്റേന്ന് രാവിലെ അഗ്‌നിരക്ഷാസേനയും കൊല്ലത്തുനിന്നെത്തിയ സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി കരയ്ക്കെടുത്തു. എന്നാൽ വിദ്യാർത്ഥിയുടെ മരണ കാരണം ഇതുവരെയും വ്യക്തമല്ല എന്നതാണ് സത്യാവസ്ഥ. മരണപ്പെട്ട ഏഴു വയസ്സുകാരി ദേവനന്ദയുടെ മരണത്തിൽ ട്രൊഊഹതയുടെന്നു നാട്ടുകാർ ആരോപിക്കുന്നുണ്ട്.

 

 

 

    അമ്മയുടെ അനുവാദം ഇല്ലാതെ മുറ്റത്ത് പോലും ഇറങ്ങാത്ത കുട്ടിയാണ് ദേവനന്ദയെന്നും പുഴയോരത്തക്ക് ഒറ്റയ്ക്ക് നടന്നു പോകാൻ സാധ്യത ഇല്ലായെന്നും നാട്ടുകാർ ഉറച്ചു വിശ്വസിക്കുന്നു. മാത്രമല്ല  കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ, ബലപ്രയോഗം നടത്തിയ പാടുകളോ ഒന്നുമില്ലായെന്ന് പൊലീസിന്റെ ഇക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ മരണം സംഭവിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ദേവനന്ദയുടെ മൃതദേഹം ലഭിച്ച സ്ഥലത്തു നിന്നും  മണൽ വാരിയ വലിയ കുഴികളുണ്ടായിരുന്നു. അതേ സമയം കഴിഞ്ഞ മാസം 18നാണ് കൊല്ലം എസ്എൻ വനിതാ കോളജ് വിദ്യാർത്ഥിനയും പാരിപ്പള്ളി എഴിപ്പുറം ഷൈൻ വിഹാറിൽ പ്രേം സുഭാഷിന്റെ മകളുമായ ഐശ്വര്യയുടെ മൃതദേഹം ഇത്തിക്കരയാറിൽ കണ്ടെത്തിയത്.

 

 

 

    പാലമൂട് ഇഷ്ടിക ഫാക്ടറിക്കു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.ഐശ്വര്യയുടെ ബാഗും ഫോണും ആറിന്റെ തീരത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല വർഷങ്ങൾക്ക് മുൻപ് കുളിക്കാനിറങ്ങിയ നാലുവിദ്യാർത്ഥികളും ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ചിരുന്നു. ഇത്തിക്കര മാടൻനട ക്ഷേത്രത്തിന് സമീപമായിരുന്നു അത്.അതും ഏറെ ചർച്ചയായിരുന്നു. അവസാന വർഷ ബിഎ സംഗീതം വിദ്യാർത്ഥിയായ ഐശ്വര്യ വ്യാഴാഴ്ച കോളജിലേക്കു പോയ ശേഷം മടങ്ങിയെത്താത്തതിനെ തുടർന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

 

 

    അന്വേഷണത്തിൽ മൊബൈൽ ഫോൺ ടവർ പരിധി ഇത്തിക്കരയിലെന്നു കണ്ടെത്തി. ഐശ്വര്യയുടെ ബാഗും ഫോണും ആറിന്റെ തീരത്തെ റബർ തോട്ടത്തിൽ കണ്ടെത്തി. ആറ്റിൽ നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്. ഇത്തിക്കരയാറിന് കുറുകെ പള്ളിക്കമണ്ണടിയിൽ ഒരു പാലം എന്ന ആവശ്യം പതിറ്റാണ്ടുകളായി ഉയർത്തുന്ന ഒരാവശ്യമാണ്.

 

 

 

    6 പതിറ്റാണ്ട് മുൻപു വഞ്ചിയാത്ര അപകടത്തിൽ 8 പെൺകുട്ടികളാണ് ഇവിടെ മരിച്ചത്. പള്ളിമണിൽ നിന്നു ചാത്തന്നൂരിലെ സ്‌കൂളിലേക്കു കടത്തുവള്ളത്തിൽ പോയവരായിരുന്നു അപകടത്തിൽപ്പെട്ടത്. ഇത്തിക്കര പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരുടെ കണക്കും ഭയപ്പെടുത്തുന്നതാണ്. ചുരുക്കത്തിൽ മരണകുഴി തന്നെയാണ് ഇത്തിക്കറയാറും ചുറ്റുപാടും.

 

 

 

   അതിരൂക്ഷമായ മണൽ വാരലും ചെളി എടുക്കലും മൂലം വലിയ അപകടച്ചുഴികളാണ് പുഴയിലുള്ളത്. മരണങ്ങൾ പതിവായതോടെ മണ്ണെടുക്കുന്നതിനും ചെളിവാരുന്നതും ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. അതിശക്തമായ വേലിയേറ്റവും വേലിയിറക്കവും പുഴയെ അറിയാത്തവരെ മരണത്തിലേക്ക് തള്ളിവിടുന്നത്.

మరింత సమాచారం తెలుసుకోండి: