ദേവാനന്ദയെ  ആരോ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണോ? അങ്ങനെ തന്നെ ആണ് എന്നാണ് നാട്ടുകാരും ദേവാനന്ദയുടെ കുടുംബവും ഒരേ സ്വരത്തിൽ പറയുന്നത്. അന്വേഷണവുമായി ബന്ധപെട്ടു ഒരു അയൽവാസിയായ  ഗൃഹനാഥനിലേക്കു സംശയം നീളുന്നതായി  റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ 25 വയസുള്ള ഒരു യുവാവിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

 

 

 

    ദേവാനന്ദയെ   തിരയുന്നതിനിടെ  താഴ്ഭാഗത്ത് കുട്ടിയെ അന്വേഷിക്കേണ്ടന്നും അവിടെ ആരുമില്ലെന്ന് പറഞ്ഞും വഴിതിരിച്ചുവിടാൻ ഈ യുവാവ് ശ്രമിച്ചിരുന്നതായി  നാട്ടുകാർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. 
കുട്ടിയെ കാണാനില്ലെന്ന വാർത്ത നാട്ടിൽ പരിഭ്രാന്തി പരത്തിയതോടെ നാട്ടുകാരടക്കം തെരച്ചിൽ ഊർജ്ജിതമാക്കിരുന്നു. കുട്ടിയെ കാണാതായ സമയം മുതൽ ആ യുവാവ് ദേവാനന്ദയുടെ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നു. അപ്പോൾ സമയം പതിനൊന്നര മണി. കുട്ടിയെ കാണാതായി ഏകദേശം ഒരുമണിക്കൂർ മാത്രം കഴിഞ്ഞിരുന്നു. ആ സമയത്ത് അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 

 

 

 

   എന്നാൽ ആ സമയം മുതൽ ഈ യുവാവും അവിടെയുണ്ടായിരുന്നു. അപ്പോൾ മുതൽ കുട്ടിയെ വീട്ടിന്റെ താഴ്ഭാഗത്ത് നോക്കണ്ട, ഒരു കാരണവശാലും കുട്ടി ആ ഭാഗത്തുണ്ടാകാൻ  സാധ്യത  ഇല്ലെന്ന് പറഞ്ഞ് തെരച്ചിൽ വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. അത്കഴിഞ്ഞ് കാണാതായ യുവാവിനെ പിന്നീട് കണ്ടത് മദ്യപിച്ച് അവശനായ  നിലയിലായിരുന്നു. തിരച്ചിലിൽ  എല്ലാ കാര്യങ്ങളും ഈ യുവാവ് നിയന്ത്രിക്കാൻ തുടങ്ങി.

 

 

 

    ഇപ്പോൾ ഈ യുവാവിനെക്കുറിച്ച് ഓർത്തെടുക്കുന്ന നാട്ടുകാർ ദേവനന്ദയുടെ കൊലയാളി ഇയാളാകാമെന്ന് സംശയിക്കുന്നുണ്ട്. കുട്ടിയെ കാണാതായ ദിവസം മുഴുവൻ ആ 25കാരൻ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് പരിസരത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയ ദിവസം ആ യുവാവിനെ ആരും കണ്ടില്ലെന്നും  നാട്ടുകാർ പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ മുതൽ കാണാതായ ആ യുവാവിലേയ്ക്കാണ് ഇപ്പോൾ സംശയം  നീങ്ങുന്നത്.

 

 

 

    ഇത് കൂടാതെ പോലീസ് നായ റീന കുട്ടിയുള്ള മൃതദേഹം കിടന്നിടത്ത് വരെ എത്തുകയും, പിന്നീട് ആറിന്റെ വശത്ത് കൂടെ ഏകദേശം ഒന്നരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ വീടിന് മുന്നിൽ ഓടിയെത്തുകയുമായിരുന്നു.  റീന ഓടിയെത്തിയത് ഒരു കോളനിയിലായിരുന്നു.

 

 

 

  ഈ യുവാവ് ഈ കോളനിയിലുള്ളതാണോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.  തെരച്ചിൽ നടത്തുമ്പോഴെല്ലാം യുവാവ് അമിതമായി  സങ്കടം അഭിനയിച്ചിരുന്നതായി  നാട്ടുകാർ ആരോപിച്ചു.

మరింత సమాచారం తెలుసుకోండి: