2018 സെപ്റ്റംബറിൽ തെലങ്കാനയിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ദുരഭിമാനക്കൊലയാണ് നല്‍ഗോണ്ട സ്വദേശി പ്രണയ്‌കുമാർ വധം.മകളുടെ ഭര്‍ത്താവിനെ ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് മരിച്ച നിലയില്‍.വൈശ്യ സമുദായ അംഗമായ റാവുവിന്റെ മകള്‍ അമൃത ദളിത് വിഭാഗമായ മല്ല സമുദായ അംഗമായ പ്രണയിയെ വിവാഹം ചെയ്തതാണ് റാവുവിനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചത്.

 

 

 

   പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാല്‍ കേസില്‍ റാവുവും, സഹോദരന്‍ ശ്രാവണ്‍ അടക്കം പ്രതികള്‍ക്ക് 2019 ഏപ്രിലില്‍ ജാമ്യം ലഭിച്ചിരുന്നു. പിന്നീട് ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സുഭാഷ് ശർമയാണ് കൊലപാതകം നടത്തിയ തെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. മാരുതി റാവു മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഒരു കോടി രൂപയുടെ ക്വട്ടേഷനായിരുന്നു നല്‍കിയത്. ഇതില്‍  16 ലക്ഷം അ‍ഡ്വാൻസ് നൽകിയിട്ടുണ്ട്.

 

 

 

    സംഭവം നടന്ന് നാല് ദിവസങ്ങൾക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ പ്രണയ് എന്ന യുവാവാണ് മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്. ആറുമാസം മുമ്പായിരുന്നു പ്രണയുടെയും അമൃതയുടേയും വിവാഹം.യുവാവിനെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നും ഇറങ്ങുന്നതിനിടെ  പ്രണയെ പിന്നിലൂടെ എത്തിയ ആള്‍ വെട്ടുകയായിരുന്നു.

 

 

   വെട്ടേറ്റ് നിലത്തു വീണ യുവാവിനെ ആശുപത്രിയില്‍ ലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഇരുവരും, രണ്ടും ജാതി വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു. സവര്‍ണ വിഭാഗത്തില്‍ പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പിനെ മറികടന്ന് ഇരുവരും വി്വാഹം ചെയ്യുകയായിരുന്നു.

 

 

 

   തുടര്‍ന്നുണ്ടായ വെെരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.യുവാവിനെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പ്രണയെ പിന്നിലൂടെ എത്തിയ ആള്‍ വെട്ടുകയായിരുന്നു.

 

 

 

    വെട്ടേറ്റ് നിലത്തു വീണ യുവാവിനെ ആശുപത്രിയില്‍ ലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഹൈദരാബാദ് കൈര്‍ത്താബാദിലെ ആര്യ വൈശ്യ ഭവനിലെ 306 നമ്പര്‍ മുറിയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

 

 

   ഇയാള്‍ എന്തിനാണ് ഹൈദരാബാദ് എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായി സെയ്ഫാബാദ് എസിപി വേണു ഗോപാല്‍ റെഡി പറഞ്ഞു. മൃതദേഹം ഓസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം,ആത്മഹത്യയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

మరింత సమాచారం తెలుసుకోండి: