കൊറോണയ്ക്കുള്ള മരുന്ന് കണ്ടു പിടിക്കാനാണ് നാം ഏവരും പാടുപെടുന്നത്. എന്നാൽ കാര്യങ്ങൾ കൂടുതൽ ഗുരുതരാവസ്ഥയിലാണ് നീങ്ങി കൊണ്ടിരിക്കുന്നത്. കൊറോണ ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായി വന്നതിന് പിന്നാലെ ലാലിഗയില്‍ ഇത് പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. ആദ്യ കൊറോണ ബാധ സ്പാനിഷ് ലീഗായ ലാലിഗയിൽ സ്ഥിരീകരിച്ചു. അതേസമയം തന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് എസെകെൽ ഗാരെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു.

 

 

    എല്ലാവരും ഡോക്ടർമാരുടെ നിർദേശങ്ങൾ കേൾക്കണം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.താരം നിലവില്‍ ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്‍ഡില്‍ തന്നെയാണ് ഉള്ളത്.അറ്റലാന്‍റയ്ക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ എസെകെൽ ഗാരെ കളിച്ചിരുന്നില്ല. താരം ഇറ്റലിയിലേക്ക് യാത്ര ചെയ്തിരുന്നുമില്ല. പരിക്കറ്റ് ഗാരെ കുറച്ച് നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.

 

 

  അതേസമയം ഗാരെയ്ക്ക് രോഗം റിപ്പോർട്ട് ചെയ്തതോടെ വലൻസിയയുടെ താരങ്ങളെയും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്.വലൻസിയയുടെ ഡിഫൻഡർ എസെകെൽ ഗാരെയ്ക്ക് നടത്തിയ കൊറോണ ടെസ്റ്റിലാണ് ഇന്ന് പോസിറ്റിവായി ഫലം പുറത്ത് വന്നിരിക്കുന്നത്.  

 

 

   അതെ സമയം യുവന്‍റസ് താരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ ബാധിച്ചെന്ന കാര്യം സ്ഥിരീകരിക്കുക കൂടി ചെയ്തതതോടെ ടീമുകളെല്ലാം തന്നെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

 

 

   എന്നാല്‍ ഈ സാഹചര്യം നേരത്തേ കണ്ട് ലാലീഗ ഈ സീസണ്‍ നിര്‍ത്തി വെക്കാനുള്ള ആലോചനകള്‍ നടത്തുന്നതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.കൊറോണ പടരുന്ന സാഹചര്യത്തില്‍ മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ലാലിഗ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിലാണ് മത്സരം നിര്‍ത്തിവെക്കാന്‍ ലാലീഗ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന.

 

 

    സ്പെയിനിലെ ലാലിഗ ഒഴികെ ഉള്ള ലീഗുകളിലെ മത്സരങ്ങളെല്ലാം നിർത്തിവെക്കാൻ ഇതിനകം തന്നെ നിർദേശം നല്‍കിയിട്ടുണ്ട്. സ്പെയിനിൽ കോപ്പ ഡെൽ റേ ഫൈനൽ പോരാട്ടം കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ മാറ്റിവെച്ചു. ഏപ്രിൽ 18 നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരമാണ് മാറ്റിവെച്ചത്.

 

 

 

      അത്ലെറ്റിക്ക് ബിൽബാവോയും റയൽ സോസിഡാഡും തമ്മിലാണ് കോപ്പ ഡെൽ റേയും ഫൈനലിൽ പരസ്പരം പോരടിക്കുക. സ്പാനിഷ് എഫ്.എ ക്ലബ്ബുകളുടേയും ആരാധകരുടേയും അഭ്യര്‍ത്ന മാനിച്ചാണ് ഫൈനൽ മാറ്റിയത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നതിനോട് ആരാധകര്‍ക്ക് യോജിപ്പില്ല. മെയ് 30ന് ഈ മത്സരം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

మరింత సమాచారం తెలుసుకోండి: