കൊറോണ വൈറസ് മൂലം നാമെല്ലാപേരും ആകെപ്പാടെ ദുരിതത്തിലും വീടിനുള്ളിലുമായിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്ത് നിരവധിപേരാണ് പുറത്തിറങ്ങാൻ കഴിയാതെയും, മറ്റു മത ആചാരണങ്ങളും ചടങ്ങുകളും നടത്താൻ കഴിയാതെ വിഷമിക്കുകയാണ്. ഇതിനിടയിലാണ് തീർത്തും വ്യത്യസ്തമായി മറ്റൊരു സംഭവം അരങ്ങേറിയിരിക്കുന്നത്.

 

  ആരെങ്കിലും മരിച്ചാൽ അടുത്തേക്ക് ചെല്ലാൻ വരെ ആളുകൾ മടിക്കുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

 

  എന്നാൽ ഈ വീഡിയോ വൈറലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഈ ഭയാനകമായ സാഹചര്യത്തിൽ മതത്തിനും അപ്പുറം മനുഷ്യത്വം എന്ന ഒന്ന് ഉണ്ട് എന്ന് വ്യക്തമാക്കിത്തരിക കൂടി ചെയ്യുകയാണ് ഈ വീഡിയോ .

 

   ലോക്ഡൌൺ ഇനിയും നീട്ടിയേക്കും എന്ന തരത്തിലുള്ള വാർത്തകളൊക്കെ പരക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത് മരണം നടക്കുന്ന വീടുകളാണ് എന്ന് വേണമെങ്കിൽ പറയാം. കുടുംബാഗങ്ങളാകട്ടെ കൊറോണവൈറസ് ഭീതി മൂലം അടുത്തു പോലും വന്നില്ല.

 

   ഈ അവസരത്തിലാണ് തൊട്ടടുത്ത് താമസിക്കുന്ന മുസ്ലിം യുവാക്കൾ മൃതദേഹം സംസ്കരിക്കാൻ മുമ്പോട്ട് വന്നത്. ഏറ്റവു കൂടുതൽ വർഗീയ പരാമർശങ്ങളും ഏറ്റുമുട്ടലുകളും നടക്കുന്ന ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നുള്ള ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

 

   ശശി തരൂർ അടക്കമുള്ള നേതാക്കളും വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. മതമല്ല മനുഷ്യത്വാണ് വലുത് എന്ന് ഈ കൊറോണക്കാലത്തും ആളുകളെ വ്യക്തമാക്കിക്കൊടുക്കുന്നതാണ് ഈ വീഡിയോ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ അർബുദ രോഗത്തെ തുടർന്ന് മരിച്ചതാണ് രവി ശങ്കർ. 

 

 എന്നാൽ ഇയാളുടെ മകൻ ലോക്ഡൌൺ കാരണം ശരീരം അടക്കം ചെയ്യാൻ എത്താൻ സാധിച്ചില്ല. 
‌രവിശങ്കറിന്റെ മൃതദേഹം ചുമലിലേറ്റി രാമനാമം ജപിച്ച് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന മുസ്ലിം യുവാക്കളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  

మరింత సమాచారం తెలుసుకోండి: