ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ല. ഘട്ടം ഘട്ടമായി മാത്രം യന്ത്രണങ്ങൾ നീക്കുമെന്നാണ് സൂചന. നരേന്ദ്ര മോദി അറിയിച്ചു.  കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ ഒറ്റയടിക്ക് നീക്കില്ലെന്ന സൂചന എത്തിയിരിക്കുന്നു.  

 

  രണ്ടാഴ്ച കഴിഞ്ഞാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുമെന്ന് പ്രധാനമന്ത്ര വ്യക്തമാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

 

   കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഇന്ന് പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തു വന്നത്. ഏപ്രില്‍ 15ന് ലോക്ക്ഡൗൺ പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല.

 

  വിവിധ സംസ്ഥാനങ്ങളില്‍ ഘട്ടം ഘട്ടമായി മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ പിൻവലിക്കുകയെന്നാണ് മഹാരാഷ്ട്ര സിഎംഓയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗൺ പൂര്‍ണമായി ഒഴിവാക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ എന്നാണ് സൂചന.

 

  അതേസമയം, നിസാമുദ്ദീൻ മതസമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തുന്നതിനായി സ്വീകരിച്ച മാര്‍ഗങ്ങളെപ്പറ്റി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് വിശദീകരിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കാനായി വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്താനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് 19 രോഗവ്യാപനം ഒഴിവാക്കാനായി മൂന്നാഴ്ചത്തെ ലോക്ക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

 

  എങ്കിലും പുതുതായി റിപ്പോര്‍ട്ടു ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. ഇതിനു പിന്നാലെ നിസാമുദ്ദീനിലെ മതസമ്മേളനം അടക്കമുള്ള സംഭവങ്ങളും അതിഥി തൊഴിലാളികളുടെ പലായനവും പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്.

 

  ഇതിനു പിന്നാലെ ഏപ്രില്‍ 15 മുതലുള്ള ട്രെയിൻ, വിമാന ടിക്കറ്റ് ബുക്കിങുകളും പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, ഏപ്രില്‍ 15 മുതലുള്ള നിയന്ത്രണങ്ങളുടെ കാര്യത്തിലുള്ള അവ്യക്തത തുടരുകയാണ്.

 

  രാജ്യത്ത് ലോക്ക് ഡൗൺ 46 ദിവസം വരെ നീട്ടുമെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതു തള്ളിയ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇക്കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. 

మరింత సమాచారం తెలుసుకోండి: