അത്യാവശ്യമായി ഈ നമ്പറുകൾ ഫോണിൽ വേണം. അതായത് വാട്സ് ആപ്പിൽ ഈ നമ്പറുകൾ നിർബന്ധമായും ഉണ്ടായിരിക്കണം. സ്മാർട്ഫോണുകളുടെ ജനപ്രീതിയും മൊബൈൽ ഇന്റർനെറ്റിന്റെ വ്യാപനവും വാട്സാപ്പിന്റെ മൈലേജ് കൂട്ടി എന്ന് വേണം പറയാൻ. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ഡാറ്റ പാക്കുകൾക്ക് വില കുറഞ്ഞത് മൊബൈൽ യൂസർമാരെ എസ്എംഎസിനു പകരം വാട്സാപ്പ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു എന്ന്‌ വേണം പറയാൻ. കോവിഡ് വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാൻ മാത്രമല്ല പല സർക്കാർ കാര്യങ്ങളും വാട്സാപ്പിലൂടെ നടക്കും.  

 

  എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. 9400080292 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. അതോടൊപ്പം, ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 ലും, സ്ത്രീകള്‍ക്കുള്ള ഹെല്‍പ് ലൈന്‍ ആയ മിത്രയുടെ 181 എന്ന നമ്പറിലും പരാതികള്‍ നല്‍കാവുന്നതാണ്. പരാതികളില്‍ ഉടനെ നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിലാണ് ചാറ്റ്ബോട്ട് പുറത്തിറക്കിയത്.

 

  9072220183 എന്ന നമ്പറിലാണ് ചാറ്റ്ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ്ബോട്ട് വഴി കൊവിഡ് 19നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയാം. ഈ എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുകയും തുടര്‍ന്ന് ആ നമ്പറിലേക്ക് വാട്സാപ്പിൽ ഒരു ഹായ് അയച്ചാലും മാത്രം മതി. അപ്പോള്‍ വരുന്ന മെനുവില്‍ നിന്ന് ചാറ്റ്ബോട്ടിന്റെ നിര്‍ദ്ദേശാനുസരണം ആവശ്യമായ വിവരങ്ങളിലേക്കെത്താം.

 

  കോവിഡിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍, പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍, കൊറോണ ബാധിത രാജ്യം/ സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചാറ്റ്ബോട്ട് വഴി ജനങ്ങള്‍ക്ക് ലഭ്യമാകും.

 

   കോവിഡ് കാലത്ത് ആരോഗ്യ പ്രശ്ങ്ങൾ ആണോ അലട്ടുന്നത്? എങ്കിൽ അഗ്നിരക്ഷാസേനയുടെ 101ലേക്ക് വിളിക്കാം. ഇത് രോഗിയുടെ തൊട്ടടുത്ത സ്റ്റേഷനാണ്. മരുന്ന് വാങ്ങാൻ കുറിപ്പടിക്ക് വാട്സാപ്പ് നമ്പർ നൽകും. വാട്സാപ്പ് വഴി കുറിപ്പടി നൽകിയില്ലെങ്കിലും കുഴപ്പമില്ല പേര് നൽകിയാൽ മതി. മരുന്നിന്റെ സ്പെല്ലിങ് ശരിയാകണം. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും തുറന്ന കൺട്രോൾ റൂമുകളാണ് സേവനം ഏകോപിപ്പിക്കുന്നത്.

 

  101 എന്ന നമ്പറിലേക്ക് വിളിച്ചാൽ തൊട്ടടുത്തുള്ള അഗ്നിരക്ഷാസേനയുടെ സ്റ്റേഷനിലേക്കാണ് കിട്ടുക. അവർ മരുന്ന് വിവരം രേഖപ്പെടുത്തി സഹായിക്കും. ഒപ്പം തെറ്റായ വാര്‍ത്തകളുടെ വലിയൊരു പ്രവാഹം തന്നെയാണ് കോവിഡ് വ്യാപനത്തെത്തുടർന്നു നടക്കുന്നത്. അതുകൊണ്ടാണ് ഫെബ്രുവരിയില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കോവിഡ്-19നെ ഇന്‍ഫോഡെമിക് ആയി പ്രഖ്യാപിച്ചത്.

 

  ശരിയായതും വസ്തുത വിരുദ്ധവുമായ വിവരങ്ങളാല്‍ ആവശ്യമുള്ള സമയങ്ങളില്‍ വിശ്വസനീയമായ കേന്ദ്രങ്ങളെ കണ്ടെത്താനോ, ശരിയായ വാര്‍ത്തകളെ തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നതിനെയാണ് ഇൻഫോഡെമിക് എന്ന് പറയുന്നത്. ഈയൊരു സാഹചര്യത്തിൽ ശരിയായ വാർത്തകൾ പരിശോധിക്കാനും വഴിയുണ്ട്.

 

  ഇന്ത്യയിലെ പ്രമുഖ മീഡിയ കമ്പനികളിൽ ഒന്നായ ദി ക്വിന്റിന്റെ ഫാക്റ്റ് ചെക്ക് ചെയ്യാനുള്ള വാട്സാപ്പ് നമ്പര്‍ ആണ് +919643651818. ഇന്ത്യയിലെ സ്വതന്ത്ര ഫാക്റ്റ് ചെക്കിംഗ് മീഡിയയാണ് ആൾട്ട് ന്യൂസ് (Alt News). അവരുടെ വാട്സാപ്പ് നമ്പര്‍ ആണ് +917600011160. മറ്റൊരു ഫാക്റ്റ് ചെക്കിംഗ് മീഡിയയാണ് ബൂം ലൈവ് (Boom Live) ഇവരുടെ വാട്സാപ്പ് നമ്പര്‍ +91 77009 06588. വാട്സാപ്പിന്റെ ജനപ്രീതിയെപ്പറ്റി ഇന്ന് പറയണ്ട കാര്യമില്ല.

 

  സ്മാർട്ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ ഏറ്റവും കൂടുതൽ പ്രചാരം നേടിയ ആപ്ലിക്കേഷനാണ് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്. ഈ ഫെബ്രുവരിയിൽ ആഗോളതലത്തിൽ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 200 കോടി തികഞ്ഞിരുന്നു. അതായത് ലോകത്തിലെ കാൽഭാഗം ആളുകളും ഇപ്പോൾ ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്.

 

మరింత సమాచారం తెలుసుకోండి: