കൊറോണ രോഗികൾ സംസ്ഥാനത്ത് കുമിഞ്ഞു കൂടുന്ന ഇൗ സാഹചര്യത്തിൽ ദിനം പ്രതി നിരവധി കണ്ടെയ്‌ന്റ്‌മെന്റ്  സോണുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.  അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടൈന്‍മെന്റ്‌
സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. 




ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകൾ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകൾ, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകൾ, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കീഴ്‌കൊല്ല, വട്ടവിള, കൊറ്റാമം, അരയൂർ കിഴക്ക്, തോട്ടിൻകര വാർഡുകൾ, പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാൽ, പനവൂർ, വാഴോട് വാർഡുകൾ എന്നിവയെയും പുതുതായി കണ്ടൈന്‍മെന്റ്‌ സോണിൽ ഉൾപ്പെടുത്തി.





തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണ് ഇന്നത്തേത്. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേരും സമ്പർക്ക രോഗികളാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇവരൊക്കെ പൂന്തുറ, കൊട്ടക്കൽ, പുല്ലുവിള, വെങ്ങാനൂർ ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. 




നാല് ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗ ഉറവിടം ലഭ്യമല്ലാത്ത 19 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്കാണ്. സമ്പർക്കത്തിലൂടെ മാത്രം 396 പേർക്ക് രോഗം സ്ഥിരീകരിച്ചു.




അതേസമയം വഴുതൂർ വാർഡിൽ 41, ചെമ്മരുതിമുക്കിൽ 187, കുറവരയിൽ 54, തലയലിൽ 25, തൃക്കണ്ണാപുരം ടാഗോർ റോഡിൽ 54, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി എന്നിവിടങ്ങളിൽ 737 എന്നിങ്ങനെ കൊവിഡ്‌ പരിശോധനകൾ നടത്തിയതിൽ ആരുംതന്നെ പോസിറ്റീവ് ആയിട്ടില്ല. 




ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 737 പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമാണ് പോസിറ്റീവായത്. ഈ സാഹചര്യത്തിലാണ് മേൽപറഞ്ഞ വാർഡുകളെ കണ്ടൈന്‍മെന്റ്‌ സോണിൽ നിന്നും ഒഴിവാക്കിയതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ കണ്ടൈന്‍മെന്റ്‌ സോണായി തുടരുന്ന വഴുതൂർ, ചെമ്മരുതിമുക്ക്, കുറവര, തലയൽ, തൃക്കണ്ണാപുരം ടാഗോർ റോഡ്, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി വാർഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടൈന്‍മെന്റ്‌ സോണിൽ നിന്നും ഒഴിവാക്കി. 




ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്കാണ്. സമ്പർക്കത്തിലൂടെ മാത്രം 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണ് ഇന്നത്തേത്. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേരും സമ്പർക്ക രോഗികളാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.




 ഇവരൊക്കെ പൂന്തുറ, കൊട്ടക്കൽ, പുല്ലുവിള, വെങ്ങാനൂർ ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗ ഉറവിടം ലഭ്യമല്ലാത്ത 19 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

Powered by Froala Editor

మరింత సమాచారం తెలుసుకోండి: