കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘെരാവോ എന്നിവ സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്നത് വിലക്കി ഹൈക്കോടതി.

 

 

 

 

 

 

 

സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാനോ പാടില്ലെന്നും കോടതി ഉത്തരവില്‍ വെക്തമായി പരാമർശിക്കുന്നു. 

 

 

 

 

 

 

 

പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്‌കൂളുകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

 

 

 

 

കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കാരണം വലിയ തോതില്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നു. ഇക്കാര്യത്തില്‍ കോടതി ഇടപെടണം.

 

 

 

കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ട്.

 

 

 

 

അത് നടപ്പാക്കുന്നില്ല തുടങ്ങിയവയാണ് സ്‌കൂളധികൃതര്‍ കോടതിയില്‍ ഉന്നയിച്ചത്. 

ഇത് പരിഗണിച്ച് വാദം കേട്ടതിന് ശേഷമാണ് നിര്‍ണായക വിധി കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

 

 

 

 

 

 

കലാലയ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധത്തിലുള്ള പഠിപ്പ് മുടക്ക്, ജാഥ, സമരം, ഘെരാവോ തുടങ്ങിയവയൊന്നും പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 

 

 

 

 

 

 

കലാലയങ്ങളുടെ ക്യാമ്പസിനുള്ളില്‍ ഇത്തരം രീതികള്‍ അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമായി കരുതണം. ഒരു വിദ്യാര്‍ഥിയേയും സമരത്തിനോ, പഠിപ്പുമുടക്കിനോ വിളിച്ചിറക്കാന്‍ മറ്റൊരു വിദ്യാര്‍ഥിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: