കേരളത്തിലേക്ക് വ്യാജ മരുന്നുകളുടെ ഒഴുക്ക് വർധിക്കുകയാണ്.പ്രമുഖ കമ്പനികളുടെ അതേ ബ്രാന്‍ഡിൽ, തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിൽ ആണ് വ്യാജ മരുന്നുകൾ വിപണിയിൽ എത്തുന്നത്.ചില സബ് സ്റ്റോക്കിസ്റ്റുകള്‍ വഴിയാണ് ഈ വ്യാജന്മാര്‍ കേരള വിപണിയിലെത്തുന്നത്.തമിഴ്നാട് , ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് മേൽ പറഞ്ഞ  സബ്സ്റ്റോക്കിസ്റ്റുകൾ.

 

     കമ്പനികളുടെ കണക്കിൽ 9000 കോടി രൂപയുടെ കോടി രൂപയുടെ ബിസിനസ്‌ ഒരു വർഷം നടക്കണം. എന്നാൽ അതു ഇപ്പോൾ 7500 കോടി രൂപയിലും താഴെ ആണ്. എന്നാൽ  ഇതേ മരുന്നുകളുടെ വില്‍പനയ്ക്ക് കുറവൊന്നുമില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരുടെ വെളിപ്പെടുത്തൽ.പിന്നെങ്ങനെയാണ് കമ്പനികള്‍ വഴിയല്ലാതെ, ബ്രാന്‍ഡഡ് മരുന്നുകള്‍ വിപണയില്‍ എത്തുന്നത് എന്ന അന്വേഷണമാണ് വ്യാജ മരുന്നുകളുടെ കുത്തൊഴുക്കിന്റെ ഉറവിടത്തിലേക്കു എത്തിച്ചത്.

 

 

    10 ശതമാനമാണ് കമ്പനി, മൊത്തവിതരണ സ്റ്റോക്കിസ്റ്റുകൾക്ക് നല്‍കുന്ന ലാഭം.  റീട്ടെയില്‍ വ്യാപാരിക്ക്   

കിട്ടുമ്പോള്‍ ഇത് 20 ശതമാനം ആകും.ന്നാൽ അംഗീകാരമില്ലാത്ത സബ് സ്റ്റോക്കിസ്റ്റുകള്‍ വഴി മരുന്നുകളെത്തുമ്പോൾ ഇതിന്‍റെ ഇരട്ടിയിലേറെ ലാഭം ഉറപ്പിക്കാം എന്നതാണ് തട്ടിപ്പിലേക്ക് കമ്പനികളെ നയിക്കുന്നത്. തുടർന്ന് ജിഎസ് ടിയുടെ അടിസ്ഥാനത്തിൽ എവിടെ നിന്നു വേണമെങ്കിലും മരുന്നെടുക്കാം എന്ന പഴുതിലൂടെയാണ് ഗുണമേന്മ  ഉറപ്പാക്കാനാവാത്ത ഈ വ്യാജമരുന്നുകള്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്നത് .

మరింత సమాచారం తెలుసుకోండి: