ഡല്‍ഹിയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ രാജ്യം മുമ്പ്‌ അനുഭവിച്ച പഴയ അടിയന്തരാവസ്ഥകളെക്കാള്‍ മോശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം പറഞ്ഞത് . ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് വിഷയം പരിഗണിച്ചത്‌.

വാഹനങ്ങള്‍ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റ-ഇരട്ടയക്ക സമ്പ്രദായത്തിന്റെ പിന്നിലെ യുക്തിയെന്താണെന്നും കോടതി ആരാഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നത് മനസ്സിലാക്കാം. ഒറ്റ-ഇരട്ടയക്ക സമ്പ്രദായം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്-ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു.  ഡൽഹി സൂക്ഷ്മമായ വായുമലിനീകരണം ആണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്

మరింత సమాచారం తెలుసుకోండి: