ആയുര്‍വേദത്തെ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ പദ്ധതിയായ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് യാഥാര്‍ഥ്യമാവുന്നു. കിന്‍ഫ്രയും സമാന ബിസിനസ്സ് ഗ്രൂപ്പുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കിന്‍ഫ്ര തോന്നക്കലും വര്‍ക്കലയിലും ഭൂമി ഏറ്റെടുതകഴ്ഞ്ഞു.ആയുര്‍വേദ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ വിദേശികള്‍ക്ക് കൂടി ആയുര്‍വേദം പഠിക്കാനുതകുന്ന നോളജ് സെന്റര്‍, റിസര്‍ച്ച് സെന്റര്‍, ഫിനിഷിങ് സ്‌കൂള്‍ തുടങ്ങിയ സംരംഭങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തുടങ്ങുന്ന ആദ്യ പദ്ധതി പ്രമുഖ ബിസിനസ്സ് സ്ഥാപനമായ സമാന ബിസിനസ് ഗ്രൂപ്പാണ് പ്രമോട്ട് ചെയ്യുന്നത്. ഇതിന്റെ ലൈസന്‍സ് എഗ്രിമെന്റ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി എന്നിവരുടെ സാന്നിധ്യത്തില്‍ കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് സമാന ബിസിനസ് ഗ്രൂപ്പ് എംഡി ഒ എം എ എ റഷീദും ഒപ്പുവച്ചു. ആയുർവേദ രംഗത്ത് പുതിയൊരു തുടക്കമാണ്. 

మరింత సమాచారం తెలుసుకోండి: