ചൈനയിലെ ഹുബൈ പ്രവിശ്യയിലെ, വുഹാൻ പട്ടണത്തിൽ നിന്ന്‌, പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്‌ രോഗം, ആഗോളവ്യാപകമായി ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌. മനുഷ്യരിൽ നിന്ന്‌, മനുഷ്യരിലേക്ക്‌ പടരുന്ന, വൈറസിന്റെ സ്വഭാവം, അതിഗുരുതര ന്യുമോണിയ ബാധയ്ക്കുള്ള സാധ്യത, ഫലപ്രദമായ ആന്റിവൈറൽ മരുന്നോ, വാക്സിനോ ലഭ്യമല്ലാത്ത സാഹചര്യം, തുടങ്ങിയവ, പ്രശ്നം സങ്കീർണമാക്കുകയും, ചെയ്യുന്നു.

 

 

   1960-കളിൽ, ആദ്യമായി കണ്ടെത്തിയ, കൊറോണ വൈറസുകൾ, സാധാരണ ജലദോഷപ്പനിക്കു മാത്രമേ, കാരണമാകൂവെന്നാണ്‌, ആദ്യം കരുതിയിരുന്നത്‌. എന്നാൽ, സാധാരണ ജലദോഷപ്പനി മുതൽ, മാരകമായ ന്യുമോണിയയ്ക്കുവരെ കാരണമാകാവുന്ന, ആർ.എൻ.എ. വൈറസുകളാണ്‌, കൊറോണ വൈറസുകൾ. മനുഷ്യരിൽ മാത്രമല്ല, കന്നുകാലികളിലും, വളർത്തുമൃഗങ്ങളിലും, വൈറസ്‌ ബാധയുണ്ടാവും.

 

 

   2019 ഡിസംബറിലാണ്‌, ചൈനയിലെ വുഹാനിൽ, കൊറോണ വൈറസ്‌ രോഗം, ആദ്യമായി, റിപ്പോർട്ട്‌ ചെയ്തത്‌.എന്നാലിപ്പോൾ, ചൈനയില്‍ നിന്നും പുറത്തുവരുന്നത്, നടുക്കുകയും, ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ, റിപ്പോര്‍ട്ടുകളാണ്. രോഗബാധയുള്ളവര്‍, മനഃപൂര്‍വം തന്നെ മറ്റുള്ളവരിലേക്ക്, രോഗം പരത്താന്‍ ശ്രമിക്കുന്നു, എന്ന വാര്‍ത്തകളാണ്, ഇപ്പോൾ പുറത്തുവരുന്നത്.ഒപ്പം, ഇത്തരം വാര്‍ത്ത, ശരിവെയ്ക്കുന്ന രീതിയിലുള്ള, വീഡിയോകളും, സമൂഹ മാധ്യമങ്ങളിലൂടെ, പുറത്തു വന്നിട്ടുണ്ട്.

 

 

 

   രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക്, തുപ്പിയും, ഉമിനീരും മറ്റ് ശരീരസ്രവങ്ങളും, പുരണ്ട വസ്തുക്കള്‍, പലയിടത്തും നിക്ഷേപിച്ചുമാണ്, രോഗബാധിതര്‍, തങ്ങള്‍ക്കുള്ള രോഗം പരത്തുന്നത്.
ചൈനയിലേതെന്ന് തോന്നിപ്പിക്കുന്ന, ഒരു ആശുപത്രിയിലെ റിസപ്ഷനില്‍ വച്ച്‌, മുഖംമൂടി ധരിച്ച, രണ്ടുപേര്‍, റിസപ്ഷനുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്ക് നേരെ തുപ്പുന്നതാണ്, വീഡിയോയില്‍ കാണുന്നത്.

 

 

   ഇതില്‍ നിന്നും, ഒഴിഞ്ഞുമാറുന്നതിനായി, ഇവര്‍ ഇരിക്കുന്ന കസേരയില്‍ നിന്നും, എഴുന്നേല്‍ക്കുന്നതും, ദൃശ്യങ്ങളും വീഡിയോയില്‍, കാണാം.ചൈനയ്ക്കു പുറത്തേയ്ക്കും,കൊറോണ വൈറസ് ബാധ, വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, ലോകാരോഗ്യ സംഘടന, ആഗോളതലത്തില്‍, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസ്, പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്ന്, നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാനായി, പ്രത്യേക കേന്ദ്രം, ഒരുങ്ങിയിട്ടുണ്ട്.

 

   ഡല്‍ഹിക്ക് സമീപം, മനേസറിലാണ്, 300 വിദ്യാര്‍ഥികളെ, താമസിപ്പിക്കാന്‍ കഴിയുംവിധം, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ താമസസ്ഥലം, ഇന്ത്യന്‍ സൈന്യം ഒരുക്കിയത്. ഇതിനോടകം, 213 പേര്‍, ചൈനയില്‍ കൊറോണ ബാധിച്ച്‌, മരിച്ചിട്ടുണ്ട്.കൊറോണ വൈറസുമായി ബന്ധപ്പെട്ട്, ചൈനയില്‍ നിന്നെത്തിയ 60 പേര്‍, നിരീക്ഷണത്തിലാണ്.

 

 

   ഒപ്പം, മറ്റൊരു പ്രധാന വാർത്തയായി പുറത്തുവരുന്നത്, പുതിയതായി,നാല് രാജ്യങ്ങളില്‍ കൂടി, കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്, എന്നതാണ്. ഇതോടെ, മൊത്തം കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം, 27 ആയി. കൂടുതൽ ജാഗ്രതയോടെ ഇരിക്കാനാണ്, ലോക ആരോഗ്യ സംഘടന, ഇപ്പോൾ  ജങ്ങളോട് ആവശ്യപ്പെടുന്നത്.

మరింత సమాచారం తెలుసుకోండి: