അഡ്വക്കേറ്റ് ജയശങ്കറിന്റെ രാഷ്ട്രീയ നീരീക്ഷണങ്ങളും മുന്നും പിന്നും നോക്കാതെയുള്ള കുറിക്കുകൊള്ളുന്ന വിമർശനങ്ങളും മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യത ഏറ്റു വാങ്ങിയിട്ടുണ്ട് . പ്രാവാസി നിക്ഷേപം ആകര്ഷിക്കാനെന്ന പേരിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക് പിന്നിലെ ധൂർത്തതിനെ  കുറിച്ച്  പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

 

 

 

   പല ചാനൽ ചർച്ചകളിലും പങ്കെടുത്തു കൊണ്ട് അഡ്വക്കേറ്റ് ജയശങ്കറും ലോക കേരളസഭയ്‌ക്കെതിരെ തുറന്നടിച്ചിരുന്നു. ഇപ്പോൾ തന്റെ ഫേസ്ബുക് പേജിൽ ലോകകേരളസഭയ്‌ക്കെതിരെ  അദ്ദേഹത്തിന്റെ പതിവ് രീതിയിലുള്ള നർമം കലർന്ന  ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ്. ഇപ്രകാരമാണ് ആ പോസ്റ്റ്. 

 

 

 

    
ലോക കേരള ശാപ്പാട്ടു സഭ കൊണ്ട് പ്രവാസികൾക്ക് എന്തു ഗുണമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയും മാധ്യമ സിൻഡിക്കേറ്റും ചോദിക്കുന്നത്. ലോകത്തിൻ്റെ നാനാ ഭാഗത്തു നിന്നുമുളള പ്രതിനിധികൾക്ക് തിരുവനന്തപുരത്തു വന്നു സർക്കാർ ചിലവിൽ പുട്ടടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല.

 

 

 

   550 രൂപയുടെ പ്രാതൽ, 1900 രൂപയുടെ ഉച്ച ഭക്ഷണം, 1700 രൂപയുടെ അത്താഴം. എല്ലാം വിഭവസമൃദ്ധം, സ്വാദിഷ്ടം.
പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ രവിപ്പിളളയുടെ കോവളം റാവിസ് ഹോട്ടലിൽ നിന്നാണ് മൂന്നു നേരത്തെ ശാപ്പാടും എത്തിച്ചത്. മൊത്തം ചിലവ് വെറും 59,82,600രൂപ.

 

 

    ഒന്നാലോചിച്ചു നോക്കൂ: രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിൻ്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്. ഇതാണ് മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം.
ഒന്നിറുത്തി ചിന്തയാൽ ജയശങ്കർ അഡ്വക്കേറ്റ് പറഞ്ഞതിലും കാര്യമില്ലാതെയില്ല

మరింత సమాచారం తెలుసుకోండి: