ഒരുത്തനെ കൊന്നിട്ടാണെങ്കിലും വ്യൂസ്  കൂട്ടുക എന്നതാണ് ചില മാധ്യമങ്ങളുടെ ഉദ്ദേശം. ഇന്നലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ പാമ്പ് പിടിത്തക്കാരനായ വാവ സുരേഷിന്റെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം അത്യാസന്ന നിലയിലാണെന്നും മരണം സംഭവിക്കാമെന്നും സൂചിപ്പിച്ചുകൊണ്ടു  ഒരു വാർത്ത കൊടുത്തിരുന്നു. മുൻനിരയിൽ നിൽക്കുന്ന ഒരു ഓൺലൈൻ വാർത്താ മാധ്യമമാണ്  ഈ ഒരു തെറ്റായ  വാർത്ത നൽകിയത്.  

 

 

 

    വാർത്തയെ തുടർന്നുണ്ടായ വിമർശനങ്ങൾ കടുത്തപ്പോൾ  മാധ്യമത്തിന്റെ ഉടമ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ   താൻ നൽകിയ വാർത്ത സത്യമാണെന്നു അവകാശപ്പെടുകയുണ്ടായി. ഏതായാലും തന്റെ മരണത്തിനായി കാത്ത്‌കെട്ടി കിടക്കുന്ന ചില സമൂഹ മാധ്യമങ്ങളെ കടുത്ത നിരാശയിലാഴ്ത്തികൊണ്ടു വാവ സുരേഷ് ആരോഗ്യനില ഇപ്പോൾ വീണ്ടെടുത്തിരിക്കുകയാണ്. ആരോഗ്യനില വീണ്ടെടുത്തതായി മെഡിക്കൽ കോളേജ് സൂപ്രണ്ടും അറിയിച്ചു.

 

 

 

   തന്നെ  വാർഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ് തന്നെ ഫേസ്ബുക്കിലൂടെ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. രക്തം കട്ടപിടിടിച്ചു തുടങ്ങിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില പൂർവ സ്ഥിതിയിൽ എത്തിയത്. ഏതായാലും അദ്ദേഹത്തിന്റെ  ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ് 
13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലിയെ പിടികൂടി പുറത്ത് എടുക്കുന്ന  സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടർന്ന്  തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

 

 

 

   ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലിൽ വെച്ച് തുടർചികിത്സാപരമായി MDICUൽ പ്രേവേശിപ്പിക്കുകയും ചെയ്തു. ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യൽ മീഡിയയിലും നവമാധ്യമങ്ങളിൽ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാർത്തകൾക്കു പിന്നിൽ ആരും പോകാതിരിക്കുക..
പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ ward-ലേക്ക് മാറ്റും.

 

 

 

 

  MDICU-യിൽ ആയതുകൊണ്ടാണ്  ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ update ചെയ്യുന്നതാണ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലിൽ ജീവനക്കാർക്കും,
എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.

 

 

    
❤സ്നേഹപൂർവ്വം❤
വാവ സുരേഷ്
സമൂഹ മാധ്യമംങ്ങളെ കുറിച്ചുള്ള ഒരു പ്രധാന ആരോപണവുമായി എല്ലാവരും പറയുന്ന ഒരു കാര്യമാണ് ആധികാരികതയില്ലാതെ കുറെ  വാർത്തകൾ പടച്ചു വിടുന്നു എന്ന്. എങ്ങനെയെങ്കിലും കുറെ വ്യൂസ് കൂട്ടി കാശുണ്ടാകുക എന്നത് മാത്രമാണ് ഇവറ്റങ്ങളുടെ ലക്ഷ്യമെന്ന്.

 

 

 

     എന്നാൽ അങ്ങനെ ചിന്തിക്കാതെ വാർത്തകളെ ഗൗരവത്തോടെ സമീപിക്കുന്ന മാധ്യമങ്ങളും സജീവമാണ്. ഇത്തരം വ്യാജ വാർത്തകൾ വരുമ്പോൾ മൊത്തത്തിൽ സമൂഹ മാധ്യങ്ങൾ എല്ലാം വ്യാജ വാർത്തകൾ പടച്ചുണ്ടാക്കുന്ന ഒരു ഹോളിസലേ വിപണിയായി കരുതരുത് എന്ന് ദയവായി അപേക്ഷിക്കുന്നു.

మరింత సమాచారం తెలుసుకోండి: