ഇന്ത്യ സന്ദര്‍ശിക്കാനെത്തിയെ പതിനഞ്ച് ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

 

 

 

 

 

 

എയിംസില്‍ നടത്തിയ പരിശോധനയിലാണ് ഇവർക്ക്  രോഗബാധ  ഉറപ്പിച്ചത്. 

 

 

 

 

രോഗം സ്ഥിരീകരിച്ച വിനോദസഞ്ചാരികള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്. 

 

 

 

 

21 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തിലുള്ളത്.

 

 

 

 

 

സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഏതാണ്ട്  18 ആയി. 

 

 

 

 

 

 

 

അതേസമയം നോയിഡയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. 

 

 

 

 

 

കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷര്‍ധന്‍ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.  പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമെന്ന് നിലയില്‍ ഡല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇനിയും

 

 

 

 

 

കൂടുമെന്നാണ് സൂചനകള്‍.  രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനമുള്ള നടപടികള്‍ ആരോഗ്യവകുപ്പ് നേരത്തെ തന്നെ തുടഗിയിരുന്നു.  

మరింత సమాచారం తెలుసుకోండి: