സംസ്ഥാനത്ത് രണ്ടുപേർക്ക് കൊറോണ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആദ്യ പരിശോധനയിൽ പോസീറ്റാവയ വെള്ളനാട് സ്വദേശിയാണ് ഒരാൾ. വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇറ്റാലിയൻ പൗരനാണ് രണ്ടാമത്തെയാൾ. ഇയാൾ യുകെയിൽ നിന്നാണ് കേരളത്തിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി.
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

 

 

 

   തിരുവനന്തപുരത്താണ് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്‌തത്. ഒരു വിദേശ പൗരനടക്കമുള്ള രണ്ട് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.5468 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ തുടരുന്നുണ്ട്. 271 പേർ ആശുപതിയിൽ ചികിൽസയിൽ തുടരുകയാണ്. 1715 സാമ്പിളുകൾ അയച്ചതിൽ 1132 സാമ്പിളുകൾ നെഗറ്റീവാണെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

    വിമാനങ്ങളിൽ വരുന്നവരെയെല്ലാം പരിശോധിക്കും. കേരളത്തിന് പുറത്തുള്ള മലയാളി വിദ്യാർഥികളുടെ കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.

 

 

 

    സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോ സ്‌റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധിതരായ വിദേശ പൗരന്മാർ നിരീക്ഷണത്തിലാണ്.

 

 

 

   വിദേശങ്ങളിൽ കുടുങ്ങിയവരെ സഹായി. കൃത്യമായ പ്രതിരോധ പ്രവർത്തനം നടത്തിയാൽ നിലവിലെ സാഹചര്യം അതിജീവിക്കാൻ കഴിയും. ഭീതിപരത്താനാണ് നിയന്ത്രണം എന്ന പ്രചാരണം ശരിയല്ല. കൊവിഡ് ബാധ ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച സർവകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

మరింత సమాచారం తెలుసుకోండి: