മാര്‍ച്ച് 22ന്  പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോട്  സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ ഞായറാഴ്‌ച സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സഹചര്യമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

 

 

   എല്ലാ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു ഞായറാഴ്‌ച വീടുകൾ ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

 

 

  സംസ്ഥാനത്തെ ബാറുകളും ബവ്റിജസ് ഔട്‍ലെറ്റുകളും ഞായറാഴ്‌ച പ്രവർത്തിക്കില്ലെന്ന് സർക്കാർ അറിയിച്ചു. എക്സൈസ് മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യസാധനങ്ങൾ മാത്രം ലഭിക്കുന്ന സാഹചര്യമാകും കേരളത്തിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.

 

   ഞായറാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

 

  കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ മുൻകരുതലുകൾ ശക്തമാക്കി. ജനങ്ങൾ യാത്ര ചെയ്യുന്നത് കുറച്ചതോടെ സംസ്ഥാനത്ത് അറുപതിലധികം ട്രെയിനുകൾ റദ്ദാക്കി. ഇന്നു മാത്രം 37 ട്രെയിനുകൾ പൂർണമായോ ഭാഗിഗമായോ റദ്ദാക്കി.

 

  മറ്റ് സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിനോട് സഹകരിക്കുന്നുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥനങ്ങളിലാകും ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടാകുക.

 

 

  ഞായറാഴ്‌ച ഡല്‍ഹി, ബെംഗളൂരു മെട്രോള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലചരക്ക്, ഫാര്‍മസി, പച്ചക്കറി കടകള്‍ ഒഴികെ എല്ലാ കടകളും മാളുകളും അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശം നൽകി.

 

 

   കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സാമുഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: