അനാവശ്യ യാത്രകൾ ഒഴിവാക്കി, ജനതാ കർഫ്യുവിൽ ചേരൂ എന്ന് പ്രധാന മന്ത്രി. ഒരിക്കലും മറക്കരുത്, മുൻകരുതലാണ് വേണ്ടത് പരിഭ്രാന്തിയല്ല. വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം. നിങ്ങൾ എവിടെയാണോ അവിടെ തന്നെ ആയിരിക്കുക എന്നതാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

  അനാവശ്യ യാത്രകൾ ഗുണകരമാകില്ല. എല്ലാവർക്കും അങ്ങനെ തന്നെ.കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സാമുഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

 

   അന്നേദിവസം ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. നമ്മുടെ ഭാഗത്ത് നിന്ന് ഈ സമയം ഉണ്ടാകുന്ന ചെറിയ ശ്രമങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

  ഡോക്‌ടർമാർ അടക്കമുള്ള അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം. മുൻകരുതലുകളുടെ ഭാഗമായി ക്വാറന്റൈനുകളില്‍ തുടരാൻ നിർദേശം ലഭിച്ചവർ അത് പാലിക്കണം. ഈ നിർദേശങ്ങൾ നിങ്ങൾക്കും സുഹൃത്തുക്കൾക്കും ഗുണകരമാകുമെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.

 

 

  എന്നാലിപ്പോൾ മറ്റൊരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.  കൊറോണ വൈറസ് ചങ്ങല പൊട്ടിക്കാൻ ആളുകൾ വീട്ടിലിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദരും സർക്കാരും നിർദ്ദേശം നൽകുന്നത്.

 

  എന്നാൽ ഈ സാഹചര്യങ്ങളിൽ പലപ്പോഴും ആളുകൾ ഈ നിർദ്ദേശം പാലിക്കപ്പെടുന്നില്ല എന്നത് കൊണ്ട് തന്നെ ആളുകളെ കൂടുതൽ ബോധവാന്മാരാക്കാൻ വേണ്ടി ട്വിറ്ററിൽ ഒരു ക്യാമ്പയിൻ തന്നെ തുടങ്ങിയിരിക്കുകയാണ്.

 

 

   ക്യാമ്പയിൻ കണ്ടാൽ കുറച്ച് കടന്നു പോയോ എന്ന് തോന്നിപ്പോകുമെങ്കിലും ഈ അവസരത്തിൽ ഇത് അത്യാവശ്യമാണെന്ന് വേണമെങ്കിൽ പറയാം. കാരണം പലരും ആരോഗ്യ സംഘടനകളും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ അത്ര കണ്ട് പാലിക്കപ്പെടുന്നില്ല എന്നത് തന്നെ.#വീട്ടിലിരിമൈ$#$%#%@% എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്നത്. രോഗ ലക്ഷണം കണ്ട പലരും സമൂഹത്തിൽ ഇറങ്ങി നടക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ കുറച്ച് കടുത്ത പ്രയോഗത്തിലാണ് ഹാഷ്ടാഗ്.

 

 

  ആളുകളെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ട്രോളുകളാണ് ഈ ഹാഷ്ടാഗിലൂടെ മലയാളം ട്വിറ്ററിൽ ട്വീറ്റ് ചെയ്യുന്നത്. വളരെ പെട്ടെന്നാണ് ഈ ഹാഷ്ടാഗ് ട്രെൻഡിങ്ങായത്. ട്വിറ്റർ ട്രെൻഡിങ്ങിൽ ഇത് ഇപ്പോൾ ഒന്നാണ് സ്ഥാനത്താണ് എന്നതും ശ്രദ്ധേയമാണ്. നിരവധി പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നത്.  പലരും ഇതിന്റെ ഗൌരവം വെളിപ്പെടുത്ത തരത്തിലുള്ള പല ട്വീറ്റുകളും ട്രോളുകളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

 

  വളരെ പെട്ടെന്നാണ് ഹാഷ്ടാഗ് ട്രെൻഡിങ്ങായത്. ഈ ഒരവസരത്തിൽ ഇത്തരം ഒരു ഹാഷ്ടാഗിനെ വിമർശിക്കുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് സോഷ്യൽ മീഡിയ പറയുന്നു. കാരണം, കേരളത്തിൽ ഇത് വരെ ഉണ്ടായ എല്ലാ കൊറോണ കേസുകളും ആളുകളുടെ അശ്രദ്ധമൂലം മാത്രം ഉണ്ടായതാണ്. അത് കൊണ്ട് തന്നെയാണ് മലയാളം ട്വിറ്റർ ഇത്തരത്തിലൊരു ഹാഷ്ടാഗുമായി രംഗത്തെത്തിയത് എന്ന് വേണം പറയാൻ.

మరింత సమాచారం తెలుసుకోండి: