ഇനിയുള്ള ദിവസങ്ങൾ കൊറോണയുടെ ഭീഷണിയിൽ അകപ്പെട്ടിരിക്കുന്ന അവസ്ഥ പോലെയാണ്.  കേന്ദ്ര ആരോഗ്യവകുപ്പ് കണക്ക് പ്രകാരം ഇന്ത്യയില്‍ ഇതുവരെ 341 പേർക്കാണു കോവിഡ് 19 സ്ഥിരീകരിച്ചത്.  ഇതിൽ  41 പേർ വിദേശ പൗരന്മാരാണ്. മാത്രമല്ല  24 പേർക്കു രോഗം ദേഭമാകുകയും ചെയ്‌തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ആയിരങ്ങളാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്.

 

   വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് അതീവ ജാഗ്രതയിൽ തുടരുന്നത്. ഇതിനിടെ കേന്ദ്ര സർക്കാർ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായി. ഇതോടെ എന്താണ് എന്താണ് ലോക് ഡൗൺ എന്ന ചോദ്യവും ശക്തമായി. ജനജീവിതതത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നു.വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്.

 

  ആളുകൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ എത്രദിവസം ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിക്കും. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ നീളുകയും കൂടുതൽ കർശനമാക്കുകയും ചെയ്യും. സർക്കാരിൻ്റെ ഇടപെടലോടെ ജില്ലാ കളക്‌ടർമാരാകും നിയന്ത്രണങ്ങൾ നടപ്പാക്കുക.

 

  വൈറസ് വ്യാപനം തടയാൻ ജനങ്ങൾ തമ്മിൽ അകലം പാലിക്കുകയാണ് ലോക് ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നത്. ജനതാ കർഫ്യൂ എന്ന ആശയവും ഇത് തന്നെയാണ് മുന്നോട്ട് വെച്ചത്. എന്നാൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതോടെ സർക്കാരിന് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ സാധിക്കുംസ്‌കൂൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ, ജിം, പബ്ബുകൾ, സിനിമാ തിയേറ്ററുകൾ, ക്ലബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ, കായിക വേദികൾ, കഫേ, ബീച്ചുകൾ എന്നിങ്ങനെ ആളുകൾ കൂട്ടം കൂടുന്ന എല്ലായിടവും അടച്ചിടും.

 

  സാഹചര്യങ്ങൾ പരിഗണിച്ച് വാഹനസൗകര്യങ്ങൾവരെ നിയന്ത്രിക്കും. ജനങ്ങൾക്ക് അടിസ്ഥാന ആവശ്യമല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും. പോലീസും ജില്ലാ ഭരണകൂടവുമായിരിക്കും ഇതിന് നേതൃത്വം നൽകുക.

 

  ഒരു പ്രദേശത്തോ അല്ലെങ്കിൽ ജില്ലയിലെ ഏതെങ്കിലും ഭാഗത്തോ ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങളാണ് ലോക് ഡൗൺ. യാത്ര ചെയ്യുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം വരും.

 

  ഒരു വ്യക്തി താമസിക്കുന്ന ഇടം വിട്ട് പുറത്തേക്ക് പോകാൻ പാടില്ല. അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാകും.വാഹന ഗതാഗതവും അങ്ങനെ തന്നെയാണ്. സൂപ്പർമാർക്കറ്റുകൾ, ബാങ്കുകൾ, പെട്രോൾ പബുകൾ, ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ തുറക്കും.

 

  ഹോട്ടലുകൾ അടക്കമുള്ള സ്ഥലങ്ങളിൽ കർശന മുൻകരുതലുകളും ഏർപ്പെടുത്തി നൽകും.ആശുപത്രികൾക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാകില്ല.

 

  ആവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ കർശന നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കുംജനജീവിതം സാധാരണമായി പ്രവർത്തിക്കാൻ ആവശ്യമായി എല്ലാവിധ സൗകര്യങ്ങളും തുറന്ന് പ്രവർത്തിക്കും.

 

  കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കിയത് ഇത്തരത്തിലുള്ള കർശന നിയന്ത്രണങ്ങളിലൂടെയാണ്.

 

  ലോക് ഡൗൺ പ്രഖ്യാപിക്കുന്നതോടെ സഞ്ചാരസ്വാതന്ത്രത്തിലും നിയന്ത്രണം ഉണ്ടാകും. ഒരു നിർദ്ദിഷ്ട പ്രദേശം വിട്ടുപോകുന്നതിൽ നിന്ന് ആളുകളെ തടയും. അനാവശ്യമായി വാഹനങ്ങളിൽ സഞ്ചരിക്കുന്നതിൽ നിയന്ത്രണം ഉണ്ടാകും.എന്നാൽ, ആശുപത്രികളിൽ പോകുന്നതിനും ആവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നതിനും വിലക്ക് ഉണ്ടാകില്ല.

 

  അധികാരികൾ നടപ്പിലാക്കുന്ന അടിയന്തര പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നിയന്ത്രണങ്ങൾ ഉണ്ടാകുക.സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായാൽ സർക്കാരിന് മുൻകരുതൽ എന്ന നിലയ്‌ക്ക് ലോക് ഡൗൺ പ്രഖ്യാപിക്കാം. എന്നാൽ, അത്തരമൊരു സാഹചര്യം കേരളത്തിൽ ഇല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

 

  സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഏത് തരത്തിലുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും അധികാരമുണ്ട്. വൈറസ് ബാധ കൂടുതൽ സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും നിയന്ത്രണം ഉണ്ടാകുംകൊറോണ വൈറസ് വ്യാപനത്തിൽ സംസ്ഥാനത്ത് കേരളത്തിൽ ലോക് ഡൗണിനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതും ജനങ്ങൾ നിർദേശങ്ങൾ പാലിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യം ഗൗരവകരമാണ്.

మరింత సమాచారం తెలుసుకోండి: