കൊറോണയുടെ നഷ്ട്ടത്തിൽ നിന്ന് കരകയറാൻ വേണ്ടി പത്തനംതിട്ട, കാസർഗോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ ജില്ലകൾ അടച്ചിടാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയെന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്.

 

  എന്നാൽ കൊറോണ ഭീഷണി ശക്തമായതോടെ ഏഴ് ജില്ലകൾ അടച്ചിടുമെന്ന വർത്തകൾ തള്ളി സംസ്ഥാന സർക്കാർ. ഈ റിപ്പോർട്ടുകളെ തള്ളിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിച്ച് പുറത്തിറക്കി.

 

   കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

 

  എന്നാൽ, ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിനുള്ള തടസ്സമില്ലെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കി.കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.

 

   ഈ ജില്ലകളിൽ പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.

 

  ഇക്കാര്യത്തിൽ സംസ്ഥാനം കേന്ദ്രവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇതിന് ശേഷം പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

 

   സസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടാൻ കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായി എന്നാണ് വാർത്തകൾ പുറത്തുവന്നത്.ഈ റിപ്പോർട്ടുകളെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയത്.

 

  കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

  സാഹചര്യങ്ങൾ മനസിലാക്കി സംസ്ഥാന സർക്കാരിന് മറ്റ് ജില്ലകളിലും നിയന്ത്രണം ഏർപ്പെടുത്താനുള്ള സൗകര്യവും കേന്ദ്രം നൽകുമെന്നും വാർത്തകൾ പരന്നിരുന്നു.

 

   ഈ ജില്ലകളിൽ അവശ്യ സര്‍വ്വീസുകൾ മാത്രം ലഭ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

మరింత సమాచారం తెలుసుకోండి: