ജനത കർഫ്യുവ്വിനു പിന്നാലെ നിരോധനാഞ്ജ പ്രഖ്യാപിച്ചു കർണാടക. ദക്ഷിണ കന്നഡ, ബെംഗളൂരു, ബെംഗളൂരു റൂറൽ, കൽബുര്‍ഗി, മൈസൂരു, ദാര്‍വാഡ്, ബെലഗാവി, ചിക്കബെല്ലാപുര, കുടക് എന്നീ ജില്ലകളാണ് അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ അറിയിച്ചു. മെഡിക്കൽ, സ്റ്റോര്‍, പലചരക്ക്, കാര്‍ഷിക സേവനങ്ങൾ ഒഴികെയുള്ള മറ്റ് വാണിജ്യ സേവനങ്ങൾ എല്ലാം അടച്ചുപൂട്ടും.

 

  എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നാളേത്തേക്കു കൂടി റദ്ദാക്കി. മാര്‍ച്ച് 31 വരെ എസി ബസ് സര്‍വീസുകള്‍ താൽക്കാലികമായി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, പാസഞ്ചര്‍ ട്രെയിൻ, മെട്രോ ട്രെയിൻ, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ എന്നിവ മാര്‍ച്ച് 31 വരെ നിര്‍ത്തി.

 

  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ഇന്ന് രാത്രി ഒൻപതു മണിക്ക് അവസാനിക്കാനിരിക്കെ നാളെ അര്‍ധരാത്രി വരെ കര്‍ണാടകത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

  കര്‍ണാടക ആര്‍ടിസി ബസുകളും സര്‍വീസുകൾ റദ്ദാക്കി. ഇന്നലെ ബുക്കിങ് പൂര്‍ത്തിയാക്കി അവസാന നിമിഷമാണ് കേരത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.

 

  കേരളത്തിലേക്ക് എത്താൻ പദ്ധതിയിട്ട നിരവധി മലയാളികളായ യാത്രക്കാർക്കാണ് ഇത് തിരിച്ചടിയായത്. ഇന്നലെ ചുരുക്കം ചില സ്വകാര്യ ബസുകള്‍ മാത്രമാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തിയത്.

 

  അതേസമയം ഇനി മലയാളികൾക്ക് മാര്‍ച്ച് 31 വരെ കര്‍ണാടകത്തിൽ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കര്‍ണാടകത്തിൽ ഏറ്റവും മലയാളികള്‍ താമസിക്കുന്ന ബെംഗളൂരുവും അടച്ചും പൂട്ടും.

 

  ഇതോടെ കര്‍ണാടകത്തിലുള്ള മലയാളികള്‍ക്ക് കേരളത്തിലേക്ക് എത്താനുള്ള സാധ്യത മങ്ങി. ഇന്നലെ മുതൽ കേരള ആര്‍ടിസി (കെഎസ്ആർടിസി) സര്‍വീസുകള്‍ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചിരുന്നു.

 

  മാത്രമല്ല കര്‍ണാടകത്തിൽ ഇതുവരെ 26 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം ദിവസേന കൂടുന്ന പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാൻ കര്‍ണാടക ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

మరింత సమాచారం తెలుసుకోండి: